Asianet News MalayalamAsianet News Malayalam

'പന്ത് കയ്യില്‍ കുടുങ്ങിയെന്നാണ് കരുതുയിത്'; 'പിടിവിട്ട' ക്യാച്ചിനെ കുറിച്ച് കെയ്ന്‍ വില്യംസണ്‍

ബട്‌ലറുടെ ആദ്യ ക്യാച്ച കെയ്ന്‍ വില്യംസണ്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു. ടിവി അംപയര്‍ക്ക് കൊടുത്ത ശേഷമായിരുന്നു ഔട്ട് വിളിച്ചിരുന്നത്.

Kane Williamson on dropped catch against England in T20 WC
Author
First Published Nov 1, 2022, 6:30 PM IST

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം സമ്മനിച്ചത് ജോസ് ബട്‌ലര്‍ (73), അലക്‌സ് ഹെയ്ല്‍സ് (52) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. ഇരുവരുടേയും കരുത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 159 റണ്‍സെടുക്കാനാണ് സാധിച്ചത്. ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ കൈവിട്ട ക്യാച്ചുകളും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകായി.

ബട്‌ലറുടെ ആദ്യ ക്യാച്ച കെയ്ന്‍ വില്യംസണ്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു. ടിവി അംപയര്‍ക്ക് കൊടുത്ത ശേഷമായിരുന്നു ഔട്ട് വിളിച്ചിരുന്നത്. ക്യാച്ച് എടുത്തിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ മികച്ച ക്യാച്ചുകളില്‍ ഒന്നാകുമായിരുന്നു അത്. പിന്നില്‍ നിന്ന് ഓടി ഡൈവ് ചെയ്ത് ക്യാച്ചെടുത്ത വില്യംസണ് പിന്നീട് നിയന്ത്രണം വിട്ടു. കൈ നിലത്ത് കുത്തുമ്പോള്‍ പന്ത് നിലത്ത് വീഴുകയായിരുന്നു. ഔട്ടാണെന്ന് കരുതിയ ബട്‌ലര്‍ ക്രീസ് വിടുകയും ചെയ്തു. പിന്നീട് വീഡിയോ കണ്ടതിന് ശേഷമാണ് തിരിച്ചെത്തുന്നത്. വില്യംസണ്‍, ബട്‌ലറോട് ക്ഷമ ചോദിക്കുകയും ചെയ്തു.

ടി20 ലോകകപ്പ് ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സത്തില്‍ ഇംഗ്ലണ്ടിന് ജയം; ഗ്രൂപ്പില്‍ ഓസീസ് മൂന്നാമത്

ഇപ്പോള്‍ ആ ക്യാച്ചിനെ കുറിച്ച് സംസാരിക്കുകയാണ് വില്യംസണ്‍. ക്യാച്ച് കൈവിട്ടത് തിരിച്ചടിയായെന്നാണ് വില്യംസണ്‍ പറയുന്നത്. ''ബട്‌ലറുടെ ക്യാച്ച് വിട്ടുകളഞ്ഞത് തിരിച്ചടിയായി. അവരെ സംബന്ധിച്ചിടത്തോളം വലിയ മത്സരമായിരുന്നിത്. അത്തരമൊരു മത്സരത്തില്‍ തിളങ്ങാന്‍ ബട്‌ലര്‍ക്കായി. ബട്‌ലറുടെ ക്യാച്ച് കയ്യിലൊതുക്കിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ വീഡിയോ കണ്ടപ്പോഴാണ് ഞെട്ടിയത്.'' വില്യംസണ്‍ മത്സരശേഷം പറഞ്ഞു. 

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ കുറിച്ചും വില്യംസണ്‍ സംസാരിച്ചു. ''ഫിലിപ്‌സ് നന്നായി ബാറ്റ് ചെയ്യുന്നു. അവസാന മത്സരത്തില്‍ അവന്‍ സെഞ്ചുറി നേടി മത്സരം ഞങ്ങള്‍ക്ക് അനുകൂലമാക്കി തന്നു. ഇന്നും ഒരു ഭാഗം കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഇത്തരം വലിയ ടൂര്‍ണമെന്റുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുമെന്നുള്ളതാണ് വാസ്തവം. പോസിറ്റീവുകള്‍ മാത്രമെടുത്ത് മുന്നോട്ട് പോവും. നന്നായിട്ടാണ് ഇംഗ്ലണ്ട് കളിച്ചത്. തുടക്കം മുതല്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഞങ്ങള്‍ കരുതിയതിനേക്കാള്‍ വലിയ സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്. മറികടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ ക്രഡിറ്റും അവരുടെ ബൗളര്‍മാര്‍ക്കാണ്. വിക്കറ്റിന് ഒരുഭാഗം കളിക്കാനുണ്ടായിരുന്നു.'' വില്യംസണ്‍ വിശദമാക്കി.

ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമായി. റണ്‍റേറ്റില്‍ കിവീസാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. മൂവര്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡാണ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.
 

Follow Us:
Download App:
  • android
  • ios