
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതകൾക്കായൊരു ഫുട്ബോൾ അക്കാദമി. ട്രാവൻകൂർ റോയൽ ഫുട്ബോൾ അക്കാദമി ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളേജുമായി സഹകരിച്ചാണ് ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം. 29 താരങ്ങളുമായി തുടങ്ങിയ അക്കാദമിയുടെ ലക്ഷ്യം ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ്.
വേനലവധിക്ക് ആറ് വയസ്സുമുതലുള്ള കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നൽകും. നേപ്പാൾ സ്വദേശിയായ റോഷൻ ഷായാണ് മുഖ്യ പരിശീലകൻ.
പരിചയസമ്പന്ന പരീശീലകരായ ഗീവർഗീസ്, ഷാജി സി ഉമ്മൻ തുടങ്ങിയവരുടെ സേവനവും അക്കാഡമിക്ക് ലഭ്യമാവും. ഉദ്ഘാടന ചടങ്ങിൽ മുൻതാരങ്ങളേയും പരിശീലകരെയും ആദരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!