ടെസ്റ്റ് ക്രിക്കറ്റില്‍ സുപ്രധാന മാറ്റം നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം

By Web TeamFirst Published Nov 29, 2019, 9:17 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റത്തിന് നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം മാര്‍ക് ടെയ്‌ലര്‍. ടെസ്റ്റിന്റെ ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് നാലാക്കി കുറയ്ക്കണമെന്നാണ് ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നത്.

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റത്തിന് നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം മാര്‍ക് ടെയ്‌ലര്‍. ടെസ്റ്റിന്റെ ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് നാലാക്കി കുറയ്ക്കണമെന്നാണ് ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 104 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ടെയ്‌ലര്‍. 

ടെസ്റ്റ് മത്സരങ്ങളെ കുറിച്ച് കൂടതല്‍ ചര്‍ച്ച നടക്കുന്ന നടക്കുന്ന സമയത്താണ് ടെയ്‌ലര്‍ അഭിപ്രായം വ്യക്തമാക്കിയത്. അദ്ദേഹം തുടര്‍ന്നു... ''ഇക്കാലത്ത് ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം നാല് ദിവസം മതിയാകും. പകല്‍- രാത്രി മത്സരങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഗുണം മാത്രമെ ചെയ്യൂ. വ്യാഴം മുതല്‍ ഞായര്‍ വരെ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ വരുന്ന രീതി സ്വീകരിക്കണം. 

ടെസ്റ്റില്‍ ഒരു ദിവസം 90 ഓവര്‍ എറിയുന്ന രീതിയില്‍ മാറ്റം വരണം. ഒരു ദിവസം 100 ഓവര്‍ എറിയാന്‍ സാധിക്കുന്ന പാകത്തിലേക്ക് മാറണം.'' ടെയ്‌ലര്‍ പറഞ്ഞുനിര്‍ത്തി. ഓസീസിന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ടെയ്ലര്‍.

click me!