കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ രോഹിത്തിന് പിഴച്ചു; കുറ്റപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍

Published : Mar 03, 2023, 03:48 PM IST
കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ രോഹിത്തിന് പിഴച്ചു; കുറ്റപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍

Synopsis

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ രാഹുലിന് സ്വന്തമാക്കാനായത് വെറും 20 റണ്‍സ്. രണ്ടാം ടെസ്റ്റ് അതിലേറെ ദുരന്തമായി. ആദ്യ ഇന്നിംഗ്‌സില്‍ 17ഉം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്ണും മാത്രം.

ഇന്‍ഡോര്‍: മോശം ഫോമിനെ തുടര്‍ന്ന് കെ എല്‍ രാഹുലിനെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്നൊഴിക്കായിരുന്നു. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്നാണ് രാഹുലിനെ മാറ്റിനിര്‍ത്തുന്നത്. നേരത്തെ, വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രാഹുലിനെ നീക്കിയിരുന്നു. ഇന്‍ഡോര്‍ ടെസ്റ്റില്‍ രാഹുലിന് പകരം ഓപ്പണായെത്തിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. എന്നാല്‍ രണ്ട് ഇന്നിംഗ്‌സിലും തിളങ്ങാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമോ എന്നാണിപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇതിനിടെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍, രാഹുല്‍, പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമായിരുന്നു. രാഹുല്‍ അതിഗംഭീര ക്രിക്കറ്ററാണ്. നിലവിലെ മോശം ഫോമിന്റെ പേരില്‍ പഴിക്കുന്നതും മാറ്റിനിര്‍ത്തുന്നതും ശരിയല്ല. ഏത് നിമിഷവും കളിയുടെ ഗതി നിയന്ത്രിക്കാന്‍ കഴിയുന്ന, ടീമിനെ ജയത്തിലെത്തിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് രാഹുല്‍. ടീം ജയം തുടരുമ്പോള്‍ അതിലെ കളിക്കാരനെ നിലനിര്‍ത്തുകയാണ് നല്ലത്. അതാണ് ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ടത്.'' ക്ലാര്‍ക്ക് നിര്‍ദേശിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ രാഹുലിന് സ്വന്തമാക്കാനായത് വെറും 20 റണ്‍സ്. രണ്ടാം ടെസ്റ്റ് അതിലേറെ ദുരന്തമായി. ആദ്യ ഇന്നിംഗ്‌സില്‍ 17ഉം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്ണും മാത്രം. കെ.എല്‍. രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുന്‍ താരങ്ങള്‍ പരസ്യമായിതന്നെ ശബ്ദമുയര്‍ത്തി. പ്രതീക്ഷിച്ചതുപോലെ മൂന്നാം ടെസ്റ്റില്‍നിന്ന് രാഹുല്‍ പുറത്ത്.

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. മത്സരത്തിലൊന്നാകെ 11 വിക്കറ്റ് വീഴ്ത്തിയ നതാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. ടെസ്റ്റിലെ താരവും അദ്ദേഹമായിരുന്നു.

പോണ്ടിംഗ്, സ്റ്റീവ് വോ, അലന്‍ ബോര്‍ഡര്‍; ഇതിഹാസങ്ങള്‍ തലകുനിച്ചിടത്ത് ചരിത്രനേട്ടവുമായി സ്റ്റീവ് സ്മിത്ത്

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര