
കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാന്‍ അപേക്ഷിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ പരിശീലകന്‍ കൂടിയാണ് ഓസീസിന്‍റെ അതിവേഗ പേസറായിരുന്നു ടെയ്റ്റ്. വരുന്ന ആഭ്യന്തര സീസണ് മുന്നോടിയായാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ പരിശീലകരെ തേടുന്നത്.
കഴിഞ്ഞ സീസണില്‍ കേരളത്തിന്‍റെ പരിശീലകനായിരുന്ന വെങ്കിട്ടരമണ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ പരിശലീകനായി അപേക്ഷ ക്ഷണിച്ചത്. ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ 10 പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത് എന്നാണ് സൂചന.
ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം താരങ്ങള്‍ നടത്തിയ പ്രക്ഷോഭമെന്ന് ഫെഡറേഷൻ
2005 മുതല്‍ 2016വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയക്കായി മൂന്ന് ടെസ്റ്റുകളിലും 35 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ടെയ്റ്റ് 95 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അതേസമയം, കേരളത്തിനൊപ്പം പഞ്ചാബ് ടീമിന്‍റെ പരിശീലകനാകാനും ടെയ്റ്റ് അപേക്ഷിച്ചിട്ടുണ്ട്. 45 അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചതെന്നും അതില്‍ പ്രധാന പേരുകള്‍ ഷോണ്‍ ടെയ്റ്റിന്‍റേതും മുന്‍ ഇന്ത്യൻ താരം വസീം ജാഫറിന്‍റേതുമാണെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തമാസം തുടങ്ങുന്ന ദുലീപ് ട്രോഫിയിലൂടെയാണ് ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സീസണ് തുടക്കമാകുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ സീനിയര്‍ താരങ്ങളെല്ലാം ഇത്തവണ ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!