Asianet News MalayalamAsianet News Malayalam

ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു, റിഷഭ് പന്തും ഇഷാന്‍ കിഷനും ജുറെലും ടീമില്‍, സഞ്ജുവിന് ഇടമില്ല

ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ ബി ടീമിനെ അഭിമന്യു ഈശ്വരനും സി ടീമിനെ റുതുരാജ് ഗെയ്ക്‌വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്.

Shubman Gill, Shreyas Iyer, Ruturaj Gaikwad to lead teams in Duleep Trophy Team, No place for Sanju Samson
Author
First Published Aug 14, 2024, 5:51 PM IST | Last Updated Aug 14, 2024, 5:51 PM IST

മുംബൈ: അടുത്ത മാസം ആദ്യം തുടങ്ങുന്ന ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യൻ സീനിയര്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും റിഷഭ് പന്തും കെ എല്‍ രാഹുലും ടീമുകളിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് നാലു ടീമിലും ഇടമില്ല. സ്പിന്നര്‍ ആര്‍ അശ്വിനെയും പരിക്കില്‍ നിന്ന് മുക്തനാകുന്ന പേസര്‍ മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ ബി ടീമിനെ അഭിമന്യു ഈശ്വരനും സി ടീമിനെ റുതുരാജ് ഗെയ്ക്‌വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച യുവതാരം റിയാന്‍ പരാഗ് ശുഭ്മാൻ ഗില്‍ നയിക്കുന്ന എ ടീമില്‍ ഇടം നേടി. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒളിംപിക്സ് ഫൈനലില്‍ നീരജ് ചോപ്ര ധരിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിക്കുള്ള ടീമിലിടം നേടി. സെപ്റ്റംബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ അനന്ത്പൂരിലും ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുമായാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് നടക്കുക.

ദുലീപ് ട്രോഫിക്കുള്ള ടീമുകള്‍:

ടീം എ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ എൽ രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊടിയാൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവേരപ്പ, കുമാർ കുശാഗ്ര , ശാശ്വത് റാവത്ത്.

ടീം ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായ് കിഷോർ, മോഹിത് അവസ്തി , എൻ ജഗദീശൻ.

റയല്‍ മാഡ്രിഡില്‍ എംബാപ്പെയുടെ ഒരു ദിവസത്തെ പ്രതിഫലം 72 ലക്ഷം രൂപ, ഓരോ മിനിറ്റും നേടുന്നത് 5486 രൂപ

ടീം സി: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടീദാർ, അഭിഷേക് പോറെൽ, സൂര്യകുമാർ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ, സന്ദീപ് വാര്യർ.

ടീം ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, ഇഷാൻ കിഷൻ, റിക്കി ഭുയി, സാരൻഷ് ജെയിൻ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്.ഭരത്, സൗരഭ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios