ബംഗ്ലാ കടുവകളെ സൃഷ്ടിച്ച പരിശീലകന്‍ അല്‍ത്താഫ് ഹുസൈന്‍ വിടവാങ്ങി

By Web TeamFirst Published Feb 27, 2019, 5:56 PM IST
Highlights

ബംഗ്ലാദേശിലെ ഏറ്റവും സീനിയര്‍ ക്രിക്കറ്റ് പരിശീലകനായ അല്‍ത്താഫ് ഹുസൈന്‍ അന്തരിച്ചു. സ്വതന്ത്ര ബംഗ്ലാദേശിന്‍റെ ആദ്യ ക്രിക്കറ്റ് ടീം പരിശീലകനാണ്. 

ധാക്ക: സ്വതന്ത്ര ബംഗ്ലാദേശിന്‍റെ ആദ്യ ക്രിക്കറ്റ് ടീം പരിശീലകനായ അല്‍ത്താഫ് ഹുസൈന്‍ അന്തരിച്ചു. 1990 ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന്‍റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റിനുള്ള സംഭാവനകള്‍ പരിഗണിച്ച് 1999ല്‍ നാഷണല്‍ സ്‌പോര്‍‌ട്‌സ് പുരസ്‌കാരം ലഭിച്ചു. 

ധാക്ക ലീഗില്‍ മുഹമ്മദന്‍ സ്‌പോര്‍‌ടിംഗ് ക്ലബ്, ധാക്ക വാന്‍ഡറേര്‍‌സ്, പി ഡബ്ലു ഡി, ഈസ്റ്റ് പാക്കിസ്ഥാന്‍ ജിംങ്കാന തുടങ്ങിയ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ വനിതാ ക്രിക്കറ്റ് വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ വഹിച്ച അല്‍ത്താഫ് ഹുസൈന്‍ 2007 വരെ ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ചിരുന്നു. 

click me!