'സച്ചിനും ജഡേജയും വെല്ലുവിളി ഏറ്റെടുത്തു, ഇന്ന് അങ്ങനൊരാളില്ല'; ഇന്ത്യന്‍ ടീമിന് മാറ്റം നിര്‍ദേശിച്ച് ശാസ്ത്രി

Published : Jul 27, 2022, 04:39 PM IST
'സച്ചിനും ജഡേജയും വെല്ലുവിളി ഏറ്റെടുത്തു, ഇന്ന് അങ്ങനൊരാളില്ല'; ഇന്ത്യന്‍ ടീമിന് മാറ്റം നിര്‍ദേശിച്ച് ശാസ്ത്രി

Synopsis

കഴിഞ്ഞ ദിവസം ഏകദിന മത്സരങ്ങള്‍ വിരസമെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. അതിനുള്ള മാറ്റവും അദ്ദേഹം നിര്‍ദേശിച്ചു. 40 ഓവറാക്കി വെട്ടിചുരുക്കണമെന്നാണ് ശാസ്ത്രി പറയുന്നത്.

മുംബൈ: ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). 4-5 ഓവര്‍ എറിയാന്‍ കഴിയുന്ന മുന്‍നിര താരങ്ങള്‍ ഉണ്ടാവണമെന്നാണ് ശാസ്ത്രി പറയുന്നത്. അതിന് അദ്ദേഹം ഉദാഹരണമായി ചൂണ്ടികാണിക്കുത് മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും (Sachin Tendulkar) അജയ് ജഡേജയുമാണ് (Ajay Jadeja).

ശാസ്ത്രി വിശദീകരിക്കുന്നതിങ്ങനെ... ''സച്ചിനെ ബാറ്റിംഗിന് ശേഷം പന്തെറിയാന്‍ തയ്യാറായിരുന്നു. അത് ബാറ്റിംഗിന് ബാധിക്കുകയമില്ല. ഓഫ്- ലെഗ് സ്പിന്നുകള്‍ അദ്ദേഹം പരീക്ഷിച്ചിരുന്നു. തീര്‍ച്ചയായും പന്തെറിയാന്‍ ആഗ്രഹിക്കുന്ന ബാറ്റ്സ്മാന്‍മാരും ഈ രാജ്യത്തുണ്ടാവും. അത്തരത്തില്‍ ഒരു താരമായിരുന്നു അജയ് ജഡേജയും. ഇനിയും ഇത്തരം താരങ്ങളെ കണ്ടെത്താന്‍ കഴിയും. പന്തെറിയാന്‍ താല്‍പര്യമുള്ള ബാറ്റ്‌സ്മാന്മാര്‍ ഇല്ലെന്ന് പറയാനാവില്ല. ഇക്കാര്യത്തില്‍ ക്യാപ്റ്റനും സെലക്റ്റര്‍മാരും ആശയവിനിമയം നടത്തണം.'' ശാസ്ത്രി നിര്‍ദേശിച്ചു.

കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കില്ല; സഞ്ജു സാംസണ്‍ ടീമിനൊപ്പം തുടരുമോ?

''ഇരുവരേയു കൂടാതെ വിരേന്ദ്ര സൊഗ്, സുരേഷ് റെയ്‌ന, യുവരാജ് സിംഗ് എന്നിവരും പന്തെറിഞ്ഞ മുന്‍നിര താരങ്ങളാണ്. ഇപ്പോഴാണെങ്കില്‍ ഒരു ബാറ്റ്സ്മാനും ധൈര്യമില്ല. അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ എന്നിവരെപ്പോലെയുള്ള താരങ്ങള്‍ ഈ ശൈലിയിലേക്ക മാറണം.  4-5 ഓവര്‍ എറിയാന്‍ സാധിക്കുന്ന ഒരു ടോപ് ഓഡര്‍ ബാറ്റ്സ്മാനെ നല്‍കാനാണ് ആവിശ്യപ്പെടേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇത്തരമൊരു താരത്തെ കണ്ടെത്താനാവും. അവനെ എത്രയും വേഗം കണ്ടെത്തുകയാണ് വേണ്ടത്.'' ശാസ്ത്രി കൂട്ടിചേര്‍ത്തു.

ഏകദിനം വിരസം

കഴിഞ്ഞ ദിവസം ഏകദിന മത്സരങ്ങള്‍ വിരസമെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. അതിനുള്ള മാറ്റവും അദ്ദേഹം നിര്‍ദേശിച്ചു. 40 ഓവറാക്കി വെട്ടിചുരുക്കണമെന്നാണ് ശാസ്ത്രി പറയുന്നത്. ശാസ്ത്രി വിശദീകരിക്കുന്നതിങ്ങനെ... ''1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ 60 ഓവര്‍ മത്സരമായിരുന്നു. ഏകദിന ക്രിക്കറ്റ് തുടങ്ങുന്നത് തന്നെ 60 ഓവറിലാണ്. പിന്നീട് 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് തോന്നിയിരുന്നു. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി തോന്നി. അങ്ങനെയാണ് 50 ഓവറാക്കി ചുരുക്കുന്നത്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നത് ഒരു തരത്തിലും ദോഷം ചെയ്യില്ല. എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ? മുന്നോട്ട് ചിന്തിക്കുകയാണ് വേണ്ടത്. സംഘാടകര്‍ തിനെ കുറിച്ച് കാര്യമായി ചിന്തിക്കണം.'' ശാസ്ത്രി പറഞ്ഞു.

ഡി.കെ വിളികളുമായി പ്രകോപിപ്പിച്ച് ആരാധകര്‍, പ്രതികരിച്ച് മുരളി വിജയ്-വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫി:139 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ സെഞ്ചുറി കൂട്ടുകെട്ടുമായി ചണ്ഡി​ഗഢ്, ഒന്നാം ഇന്നിംഗ്സ് ലീഡ്
രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ