അവസാന രണ്ട് ടി20 മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പരമ്പര മൊത്തത്തില്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് (KL Rahul) നഷ്ടമായേക്കും. കൊവിഡ് ബാധിതനായിരുന്ന രാഹുല്‍ ഇപ്പോഴും ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാവുക. താരത്തോട് ഒരാഴ്ച്ച വിശ്രമമെടുക്കാന്‍ ഇന്ത്യയുടെ മെഡിക്കല്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാഹുലിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഏകദിന ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണോട് (Sanju Samson) ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെടുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

അവസാന രണ്ട് ടി20 മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പരമ്പര മൊത്തത്തില്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി സിംബാബ്‌വെ പര്യടനത്തിലായിരിക്കും രാഹുല്‍ തിരിച്ചെത്തുക. ഈ മാസം 29നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

'രാജ്യാന്തര ക്രിക്കറ്റില്‍ ഈ കളി നടക്കില്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ മുന്‍ സെലക്ടര്‍

ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു.ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍ പുറത്തായശേഷം രാഹുല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. 

'ബുമ്ര ടെസ്റ്റ് ക്യാപ്റ്റനാവാട്ടെ, ഏകദിനത്തിന് രണ്ട് പേര്‍'; ഭാവി ക്യാപ്റ്റന്മാരുടെ പേരെടുത്ത് പറഞ്ഞ് ഉത്തപ്പ

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രാഹുലിനെയാണ് ആദ്യം ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കിനെത്തുടര്‍ന്ന് രാഹുല്‍ പിന്‍മാറിയതോടെ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റും, ഏകദിന ടി20 പരമ്പരകളും രാഹുലിന് നഷ്ടമായി.

സിംബാബ്‌വെയില്‍ മൂന്ന് മത്സരങ്ങള്‍

സിംബാബ്വേയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഓഗസ്റ്റ് 18, 20, 22 തീയതികളിലായിരിക്കും മത്സരങ്ങള്‍ എന്നാണ് സൂചന. ഐസിസി വണ്‍ഡേ സൂപ്പര്‍ ലീഗിന്റെ ഭാഗമായാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ സിംബാബ്വെയ്ക്ക് ഈ പരമ്പര നിര്‍ണായകമാണ്. 2016ലാണ് ഇന്ത്യ അവസാനമായി സിംബാബ്വെയില്‍ കളിച്ചത്. അന്ന് എം എസ് ധോണിക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിച്ചു.

പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമല്ലാത്തതിനാല്‍ സിംബാബ്വേയിലേക്ക് രണ്ടാംനിര ടീമിനെ അയക്കാനായിരിക്കാം ബിസിസിഐയുടെ തീരുമാനം. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരെ കളിക്കുന്ന ഏകദിന ടീമിനെ നിലനിര്‍ത്താനും സാധ്യതയേറെയാണ്. സിംബാബ്വെയിലേക്കും ഈ അയക്കാന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം തെളിയും.