ഇന്ത്യ പരാജയപ്പെടും! പാകിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തത്തിന് ഈ ലോകകപ്പ് വേദിയാകുമെന്ന് മുന്‍ താരം

Published : Oct 06, 2023, 02:53 PM IST
ഇന്ത്യ പരാജയപ്പെടും! പാകിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തത്തിന് ഈ ലോകകപ്പ് വേദിയാകുമെന്ന് മുന്‍ താരം

Synopsis

ഇത്തവണ ചരിത്രം മാറുമെന്ന പ്രവചനമാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കേല്‍ അതേര്‍ട്ടന്റേത്. എന്നാല്‍ പാകിസ്ഥാന്റെ തുടര്‍തോല്‍വികള്‍ക്ക് ഇത്തവണ അഹമ്മദാബാദില്‍ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഹൈദരാബാദ്: ലോകകപ്പെത്തുമ്പോള്‍ പാകിസ്ഥാന് ബാലികേറാമലയാണ് ഇന്ത്യ. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പോലും നീലപ്പടയെ വീഴ്ത്താന്‍ പാകിസ്ഥാനായിട്ടില്ല. പാകിസ്ഥാന്‍ ചാംപ്യന്മാരായ 1992 മുതല്‍ ഇന്ന് വരെ ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണയാണ് ഇന്ത്യ, പാകിസ്ഥാന്‍ സൂപ്പര്‍പോരാട്ടം നടന്നത്. ഓരോ പന്തും നെഞ്ചില്‍ തീയാളുന്ന മത്സരങ്ങളെങ്കിലും ഒടുവില്‍ ഇന്ത്യ ചിരിക്കുന്നതാണ് ചരിത്രം. 2003ല്‍ ഷൊയ്ബ് അക്തറിനെ അടിച്ചു പരത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 2015ല്‍ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിയും 2019ല്‍ നിറഞ്ഞാടിയ രോഹിത് ശര്‍മയുമെല്ലാം ആരാധകരുടെ നല്ല ഓര്‍മകള്‍.

എന്നാല്‍ ഇത്തവണ ചരിത്രം മാറുമെന്ന പ്രവചനമാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കേല്‍ അതേര്‍ട്ടന്റേത്. എന്നാല്‍ പാകിസ്ഥാന്റെ തുടര്‍തോല്‍വികള്‍ക്ക് ഇത്തവണ അഹമ്മദാബാദില്‍ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഞെട്ടിക്കുമെന്ന് അതേര്‍ട്ടന്‍. ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നാലുള്ള സഹാചര്യത്തെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്നും അതേര്‍ട്ടണ്‍ വ്യക്തമാക്കി. എന്നാല്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ ഏഷ്യാകപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2021 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ മറികടക്കാനായത് മാത്രമാണ് പാകിസ്ഥാനുള്ള ആശ്വാസം. ഒക്ടോബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

അതേസമയം, ലോകകപ്പില്‍ നെതര്‍ല്‍ഡ്‌സിനെ നേരിടുകയാണ് പാകിസ്ഥാന്‍. ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാന്‍ ബാറ്റിംഗിനെത്തുകയായിരുന്നു. 

പാകിസ്ഥാന്‍ ടീം: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

നെതര്‍ലന്‍ഡ്‌സ്: വിക്രംജിത് സിംഗ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, ബാസ് ഡീ ലീഡെ, തേജ നിഡമനുരു, സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരെന്‍.

മൂന്ന് നെതര്‍ലന്‍ഡ്സ് താരങ്ങള്‍ക്ക് ഇന്ത്യയാണ് തറവാട്! ആരാധന ധോണിയോടും കോലിയോടും; ആഗ്രഹം പങ്കുവച്ച് താരങ്ങള്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച് അണ്ടര്‍ 19 സൂപ്പര്‍ സിക്‌സ് പ്രതീക്ഷകള്‍ സജീവമാക്കി പാകിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്ക്കും ജയം
ഏകദിന പരമ്പരയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ - രവീന്ദ്ര ജഡേജ നേര്‍ക്കുനേര്‍ പോര്; ഇരുവരും രഞ്ജി ട്രോഫിയില്‍ കളിക്കും