മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

By Web TeamFirst Published Aug 16, 2019, 10:27 AM IST
Highlights

മുന്‍ ഇന്ത്യന്‍ താരം വി ബി ചന്ദ്രശേഖരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം.

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി ബി ചന്ദ്രശേഖരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാമെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു.

ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന ചന്ദ്രശേഖര്‍ ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 1988ല്‍ തമിഴ്‌നാടിനെ രഞ്ജി ട്രോഫി ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ചന്ദ്രശേഖര്‍. 

തമിഴ്‌നാട് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന വി ബി കാഞ്ചി വീരന്‍സിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. എന്നാല്‍ ടീം നടത്തികൊണ്ടുപോവുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കുള്‍ വ്യക്തമാക്കി. 

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.  

ഐപിഎല്ലില്‍ ആദ്യ മൂന്ന് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മാനേജറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ അംഗമായ സെലക്ഷന്‍ കമ്മിറ്റിയാണ് എം എസ് ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. ഏഴ് മത്സരങ്ങളില്‍ 88 റണ്‍സാണ് സമ്പാദ്യം. 53 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍.

click me!