ആരും നായകനായിട്ടല്ല ടീമിലെത്തുന്നത്! രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുന്‍താരം

Published : Mar 01, 2024, 03:59 PM IST
ആരും നായകനായിട്ടല്ല ടീമിലെത്തുന്നത്! രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുന്‍താരം

Synopsis

ആരാധകരില്‍ പലരും തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ വനിതാ താരം അഞ്ജും ചോപ്ര.

മുംബൈ: രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കിയത് കടുത്ത വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മുംബൈയുടെ താരമായിരുന്ന ഹാര്‍ദിക് രണ്ട് സീസണ്‍ മുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്. പ്രഥമ സീസണില്‍ തന്നെ ടീമിനെ കപ്പടിപ്പിക്കാന്‍ ഹാര്‍ദിക്കിനായി. രണ്ടാം സീസണില്‍ ഹാര്‍ദിക്കിന് കീഴിലിറങ്ങിയ ഗുജറാത്ത് ഫൈനലിലുമെത്തി. പിന്നാലെയാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെയെത്തിച്ചത്. ക്യാപ്റ്റന്‍ സ്ഥാനവും താരത്തിന് നല്‍കി. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് വഴിമാറി കൊടുക്കേണ്ടിവന്നു. 

ആരാധകരില്‍ പലരും തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ വനിതാ താരം അഞ്ജും ചോപ്ര. അവരുടെ വാക്കുകളിങ്ങനെ... ''ഒരു താരത്തിന്റെ ജോലി  കളിക്കുക എന്നതാണ്. ഒരാള്‍ ടീമിലെത്തുന്നത് താരമായിട്ടാണ്, അല്ലാതെ ക്യാപ്റ്റനായിട്ടല്ല. പുറത്ത് നിന്ന് എങ്ങനെ കാണുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ ഫ്രാഞ്ചൈസി അതിനെ അങ്ങനെയല്ല കാണുന്നത്. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. രോഹിത് ശര്‍മയുടെ നിലവാരത്തിലുള്ള ഒരു കളിക്കാരനെയും ക്യാപ്റ്റനെയും മാറ്റിസ്ഥാപിക്കുക എന്നത് എളുപ്പമായിരിക്കില്ല. എന്നാല്‍ അതെന്നെങ്കിലും സംഭവിക്കേണ്ട കാര്യമാണ്.'' ചോപ്ര വ്യക്തമാക്കി.

''രോഹിതിന് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ലഭിച്ചപ്പോള്‍ അത് അത്ര എളുപ്പമുള്ള തീരുമാനമായിരിക്കില്ല. ആ സമയത്ത് നിരവധി പ്രതിഭകളും പരിചയസമ്പന്നരായ കളിക്കാരും ടീമിലുണ്ടായിരുന്നു. രോഹിത്തിനെ ക്യാപ്റ്റനാക്കിയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. ടീമിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച ശേഷം അദ്ദേഹം പടിയിറങ്ങി. വികാരങ്ങളില്‍ അടിമപ്പെടാതിരിക്കുന്നതാണ് നല്ലത്. ടീമിന്റെ വര്‍ത്തമാനവും ഭാവിയും കണക്കിലെടുത്ത് കാര്യങ്ങള്‍ സുഖമമാക്കേണ്ടതുണ്ട്.'' ചോപ്ര വ്യക്തമാക്കി. 

കിഷനും ശ്രേയസും പറയുന്നത് ചെയ്യണമായിരുന്നു! രഞ്ജി കളിക്കാത്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം

രോഹിത് തന്റെ ഐപിഎല്‍ കരിയര്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പമായിരുന്നു. 2011 ല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് മാറുന്നതിന് മുമ്പ് അവരുമായി രണ്ട് സീസണുകള്‍ കളിച്ചു. ശേഷം മുംബൈയെ അഞ്ച് ഐപിഎല്‍ ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കാനും രോഹിത്തിനായി. ഇനി പുതിയ ക്യാപ്റ്റന്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് കളിക്കുന്നത് കാണാം.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍