'എന്തിനും പോന്ന പോരാളികളുടെ ഒരു ഗ്രൂപ്പുണ്ടാക്കൂ'; ശുഭ്മാന്‍ ഗില്ലിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Jun 06, 2025, 07:36 PM IST
Shubman Gill Test captain

Synopsis

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കരുത്തരായ സ്‌ക്വാഡിനെ ഒരുക്കി നിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ദില്ലി: പുതുതായി നിയമിതനായ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തനിക്ക് ചുറ്റും കരുത്തരായ സ്‌ക്വാഡിനെ ഒരുക്കി നിര്‍ത്തേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിച്ചതോടെയാണ് ഗില്ലിനെ ക്യാപ്റ്റനാക്കി ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചത്. തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. കെ എല്‍ രാഹുലാണ് ടീമിനെ സീനിയര്‍ താരം. ഗില്ലിനെ മുന്‍ നിര്‍ത്തിയുള്ള പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്ലാന്‍ എത്രത്തോളം ഫലവത്താവുമെന്ന് കണ്ടറിയണം.

അതിനിടെയാണ് ഗില്ലിന് ഉപദേശവുമായി ചോപ്ര രംഗത്ത് വന്നത്. ചോപ്രയുടെ വാക്കുകള്‍... ''ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിക്കണം. 45 താരങ്ങള്‍ ആ ഗ്രൂപ്പില്‍ ഉണ്ടായിരിക്കണം. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെ കോര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം. വരുന്ന അഞ്ച് വര്‍ഷ കാലയളവില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകാന്‍ പോകുന്ന താരങ്ങള്‍ അവരായിരിക്കും. ക്യാപ്റ്റന്‍ അവര്‍ക്കൊപ്പമാണ് വളരേണ്ടത്. ഒരു കൂട്ടായ സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഗില്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്.'' ചോപ്ര പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ സ്ഥാനം സംബന്ധിച്ച് ആശങ്കകളുണട്്. കാരണം അദ്ദേഹം അടുത്തിടെയാണ് പ്ലെയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചത് തന്നെ. ഗില്ലിന് 25 വയസ് മാത്രമാണ് പ്രായം. ഒരു ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം പലതും തെളിയിക്കേണ്ടതുണ്ട്. ടെസ്റ്റ് ടീമില്‍ നാലാമതായിട്ടായിരിക്കും ഗില്ലിന് കളിക്കേണ്ടിവരിക. വിരാട് കോലി ഒഴിച്ചിട്ട സ്ഥാനമാണത്. കോലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബാറ്റിംഗ് ഓര്‍ഡറില്‍ സ്വന്തം സ്ഥാനം കണ്ടെത്താന്‍ ഗില്‍ ശ്രമിക്കണമെന്നും ചോപ്ര പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍... ''വിരാട് കോലിയില്‍ നിന്നും ഗില്‍ പ്രചോദനം ഉള്‍കൊള്ളണം. കോലിയുടെ ബാറ്റിംഗും ശരീരഭാഷയും നേതൃപാടവും പാഠമാക്കാവുന്നതാണ്. ശുഭ്മാന്‍ എവിടെ കൡക്കണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം. കോലിയുടെ സ്ഥാനത്ത് തന്നെ കളിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. മികച്ച സംഭാവന നല്‍കുന്ന സ്ഥാനത്ത് കളിക്കണം. ടീമിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നാണ് നോക്കേണ്ടത്.'' ചോപ്ര വ്യക്തമാക്കി.

നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ വലിയ വെല്ലുവിളിയാണ് ഗില്ലിന് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്ന് പതിപ്പുകളില്‍ രണ്ടുതവണ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യം കോലിയുടെ കീഴിലും പിന്നീട് രോഹിത് ശര്‍മയുടെ കീഴിലും. രണ്ട് ഫൈനലുകളിലും ഇന്ത്യ പരാജയപ്പെട്ടു. 2021ല്‍ ന്യൂസിലന്‍ഡിനെതിരെയും പിന്നീട് 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെയും. ടീം ഇന്ത്യയെ ഗില്‍ കിരീടത്തിലേക്ക് നയിക്കുമോ എന്ന് കണ്ടറിയാം.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര