ടീമിന് ഗുണം മാത്രമേ ചെയ്യൂ! രാഹുല്‍ ദ്രാവിഡിന്റെ പരിശീലന രീതിയെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം 

Published : Aug 26, 2023, 09:26 PM IST
ടീമിന് ഗുണം മാത്രമേ ചെയ്യൂ! രാഹുല്‍ ദ്രാവിഡിന്റെ പരിശീലന രീതിയെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം 

Synopsis

ടീം കോംപിനേഷനാണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. കെ എല്‍ രാഹുലിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. 

ബംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റിനൊരുങ്ങുകയാണ് ടീം ഇന്ത്യ. താരങ്ങളെല്ലാം യോ-യോ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയരനായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോടി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം ഫിറ്റ്‌നെസ് ടെസ്റ്റ് ജയിക്കുകയും ചെയ്തു. ടീം കോംപിനേഷനാണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. കെ എല്‍ രാഹുലിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ അദ്ദേഹം ബാറ്റിംഗ്, കീപ്പിംഗ് പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ഥമായ ഒരു സംഭവം കൂടിയുണ്ടായി. ശ്രേയസ് അയ്യരും ശുഭ്്മാന്‍ ഗില്ലും ഒരുമിച്ച് ബാറ്റിംഗിനെത്തി. വളരെ പോസിറ്റീവായിട്ടാണ് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍ ഇതിനെ വിലയിരുത്തിയത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ശ്രേയസും ഗിലും ബാറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും നേരത്തെ പുറത്തായാലുണ്ടാകുന്ന സാഹചര്യം പരിചയമാവാനാണ് ഇരുവരേയും ഒരുമിച്ച് പരീക്ഷിച്ചത്. താരങ്ങള്‍ പരസ്പരം കളിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ശരിയാണ് അവര്‍ വളരെക്കാലമായി കളിക്കുന്നു. പക്ഷേ പരിശീലന സെഷനുകളില്‍ ഈ കോമ്പിനേഷനുകള്‍ കാണുന്നത് നല്ലതാണ്.'' ബംഗാര്‍ വ്യക്തമാക്കി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

രാഹുല്‍ ഏഷ്യാ കപ്പ് ആദ്യ മത്സരങ്ങള്‍ക്കുണ്ടാവുമോ? പരിശീലന ക്യാംപില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍