
ബംഗളൂരു: പരിക്കുള്ള കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ ബാക്ക് അപ്പ് കീപ്പറാക്കിയാണ് രാഹുല്‍ ടീമിലെത്തിയത്. അതും പരിശീലന മത്സരങ്ങള്‍ കളിക്കാതെ തന്നെ. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പരിശീലന ക്യാംപില്‍ രാഹുല്‍ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗ് പരിശീലനവും ആരംഭിച്ചു.
സൂര്യകുമാര്‍ യാദവിനെ ഒരറ്റത്ത് നിര്‍ത്തിയായിരുന്നു രാഹുലിന്റെ ബാറ്റിംഗ് പരിശീലനം. എന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തിന് പ്രാധാന്യം കൊടുത്തിരുന്നില്ല. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ നേരിടാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. ആളൂരിലെ ത്രീ ഓവല്‍സ് കാമ്പസിലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ്. സൂര്യക്കൊപ്പം മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്കൊപ്പവും താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. പാകിസ്ഥാനതെിരെ ആദ്യ മത്സരത്തില്‍ തന്നെ രാഹുലിനെ കളിപ്പിച്ചേക്കുമെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. രോഹിത്തും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന്‍ പ്ലയിംഗ് ഇലവിന് പുറത്തിരിക്കേണ്ടി വരും. സഞ്ജുവിന് അവസരം കിട്ടാനും ഇടയില്ല.
നേരത്തെ, രാഹുലിന് ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ടീം സെലക്ഷന്‍ സമയത്ത് മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴേറ്റ പരിക്ക് നേരത്തെയുള്ളതിന്റെ ഭാഗമല്ലെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കുകയുണ്ടായി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.
എനിക്ക് തെറ്റുപറ്റി! ഹീത് സ്ട്രീക്കിന്റെ മരണവാര്‍ത്ത പങ്കുവെച്ചതില്‍ ക്ഷമാപണം നടത്തി ഹെന്റി ഓലോങ്ക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!