മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

Published : Dec 30, 2020, 04:53 PM ISTUpdated : Dec 30, 2020, 04:59 PM IST
മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

Synopsis

രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.  

ജയ്‌പൂര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.  

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് അദേഹത്തിന്‍റെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

ഇന്ത്യന്‍ ടീമിനെ 99 ടെസ്റ്റിലും 334 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട് മുഹമ്മദ് അസ്‌ഹറുദ്ദീന്‍. 1992 മുതല്‍ 1999 വരെ മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ചു. ടെസ്റ്റില്‍ 6215 റണ്‍സും ഏകദിനത്തില്‍ 9378 റണ്‍സും നേടി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍