'കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു, രോഹിത്...'; ഇന്ത്യന്‍ നായകന്റെ പ്രകടനത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

Published : Feb 07, 2025, 09:16 AM IST
'കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു, രോഹിത്...'; ഇന്ത്യന്‍ നായകന്റെ പ്രകടനത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

Synopsis

ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചുകൊണ്ട് രോഹിത് ആഭ്യന്തര ക്രിക്കറ്റിലുമെത്തി.

ലഖ്‌നൗ: ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഫോം കണ്ടെത്താന്‍ കഴിഞ്ഞാല്‍, ആ വ്യത്യാസം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും കാണാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ തുടക്കം മുതല്‍ രോഹിത് ഫോമിനായി കഷ്ടപ്പെടുകയാണ്, ആ മത്സരത്തില്‍ 5 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അവസാന ടെസ്റ്റില്‍ രോഹിത്തിന് സ്വയം വിട്ടുനില്‍ക്കേണ്ടിയും വന്നു. പക്ഷേ ഒടുവില്‍ ഇന്ത്യ പരമ്പര 1-3 ന് തോറ്റു.

പിന്നീട് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചുകൊണ്ട് രോഹിത് ആഭ്യന്തര ക്രിക്കറ്റിലുമെത്തി. എന്നാല്‍ രോഹിത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഇന്നലെ ആദ്യ ഏകദിനത്തിലും രോഹിത് നിരാശപ്പെടുത്തി. രണ്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മത്സരത്തിന് ശേഷം റെയ്‌ന രോഹിത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചു. രോഹിത്തിന് തിരിച്ചുവരാന്‍ പറ്റിയ ട്രാക്കായിരുന്നു നാഗ്പൂരിലേതെന്ന് റെയ്‌ന വ്യക്തമാക്കി. 

അപൂര്‍വങ്ങളില്‍ അപൂര്‍വം! ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ്

റെയ്‌നയുടെ വാക്കുകള്‍... ''രോഹിത് ശര്‍മ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് തിരിച്ചുവരാന്‍ സാധിക്കുമായിരുന്നു. ഈ വിക്കറ്റ് അദ്ദേഹത്തിന് യോജിച്ചതായിരുന്നു. കട്ടക്കില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ രോഹിത് തിരിച്ചെത്തുമെന്ന് കരുതാം. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് അദ്ദേഹം ഫോം കണ്ടെത്തിയാല്‍, വ്യത്യസ്തമായ ഒരു ക്യാപ്റ്റനെ നമുക്ക് കാണാന്‍ സാധിക്കും.'' റെയ്‌ന പുറഞ്ഞു. വിരാട് കോലിയെ കുറിച്ചും റെയ്‌ന സംസാരിച്ചു. ''ചാംപ്യന്‍ ട്രോഫിക്ക് മുമ്പ് ടോപ് 3 താരങ്ങള്‍ ഒരുമിച്ച് കളിക്കേണ്ടതുണ്ട്. കോലി, ഫിറ്റ്‌നെസ് തെളിയിച്ച് അടുത്ത മത്സരത്തില്‍ തിരിച്ചെത്തണം. കാരണം വലിയ ടൂര്‍ണമെന്റിന് മുമ്പുള്ള ഈ രണ്ട് മത്സരങ്ങളിലും ടോപ് 3 ഒരുമിക്കണം.'' റെയ്‌ന പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്