ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ആര് നേടും? സര്‍പ്രൈസ് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍

Published : Dec 27, 2022, 03:50 PM IST
ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ആര് നേടും? സര്‍പ്രൈസ് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍

Synopsis

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ 36-ാം ഓവറിലാണ് മടങ്ങുന്നത്. ഒരുഘട്ടത്തില്‍ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍ ഇഷാന്‍ സ്വന്തം പേരിലാക്കുമെന്ന് വരെ തോന്നിച്ചു.

മുംബൈ: അടുത്തിടെയാണ് ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 210 റണ്‍സാണ് താരം നേടിയത്. 131 പന്തുകള്‍ മാത്രം നേരിട്ട ഇഷാന്‍ 10 സിക്‌സും 24 ഫോറും നേടിയിരുന്നു. താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി കൂടിയായിരുന്നിത്. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇഷാന്‍. മൂന്ന് വീതം ഏകദിനങ്ങളു ടി20 മത്സരങ്ങളുമാണ് ഇന്ത്യ, ശ്രീലങ്കയ്ക്കതെിരെ കളിക്കുക.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ 36-ാം ഓവറിലാണ് മടങ്ങുന്നത്. ഒരുഘട്ടത്തില്‍ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍ ഇഷാന്‍ സ്വന്തം പേരിലാക്കുമെന്ന് വരെ തോന്നിച്ചു. അന്ന് ഏകദിനത്തില്‍ ആദ്യ വ്യക്തിഗത ട്രിപ്പിള്‍ സെഞ്ചുറി പിറക്കുമെന്ന് കരുതിയവരും ഉണ്ടായിരുന്നു. എന്നാല്‍ ടസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കി ഇഷാന്‍ മടങ്ങി. ഇന്നിപ്പോള്‍ ഇഷാന്റെ കിഷന്റെ കാര്യത്തില്‍ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത് ഇഷാനായിരിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''യുവതാരങ്ങള്‍ ഈ ഫോമില്‍ കളിക്കുമ്പോള്‍ ഭാവിയില്‍ വലിയ പ്രതീക്ഷയുണ്ട്. ആദ്യ ട്രിപ്പിള്‍ സെഞ്ചുറി അവന്റെ ബാറ്റില്‍ നിന്ന് തന്നെ പിറന്നേക്കാം. അന്ന് വളരെ അനായാസമാണ് ഇഷാന്‍ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയത്. വിക്കറ്റ് നഷ്ടപ്പെട്ടില്ലായിരുന്നു എങ്കില്‍ ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി അവന്‍ നേടിയേനെ. ഈ പ്രായത്തില്‍ ഇരട്ട ശതകം അതിശയിപ്പിക്കുന്ന നേട്ടമാണ്. ഗ്രൗണ്ടിലെ എല്ലാ ഭാഗത്തേക്കും അവന്‍ കളിക്കുന്നു. കളിക്കുന്ന സ്‌ക്വയര്‍ കട്ട് കളിക്കുന്നത് എത്ര മനോഹരമായിട്ടാണെന്ന് നോക്കൂ.'' ഗവാസ്‌കര്‍ പറഞ്ഞു.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20. രണ്ടാം ടി20 അഞ്ചിന് പൂനെയില്‍ നടക്കും. ഏഴിന് രാജ്‌കോട്ടിലാണ് മൂന്നാം ടി20. ഇതിന് ശേഷം ജനുവരി 10ന് ഗുവാഹത്തിയില്‍ ആദ്യ ഏകദിനം നടക്കും. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനം. 15ന് തിരുവനന്തപുരത്താണ് അവസാന ഏകദിനം.

ഇരട്ട സെഞ്ചുറിക്ക് പിന്നാലെ വികാരാധീനനായി വാര്‍ണര്‍! വിമര്‍ശകര്‍ക്കുള്ള മറുപടി ആഘോഷത്തില്‍ കാണാം- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്