Latest Videos

രാഹുല്‍ പുറത്താണ്! ഊഹിക്കാനാവുന്നുണ്ടോ ടീം ഇന്ത്യയുടെ റേഞ്ച്? കിവീസിന് മുന്‍ താരത്തിന്‍റെ മുന്നറിയിപ്പ്

By Web TeamFirst Published May 11, 2021, 5:54 PM IST
Highlights

ജൂണ്‍ 18ന് സതാംപ്്ടണിലാണ് മത്സരം. ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പാര്‍ത്ഥിവ് ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തിയത്.
 

അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തന്നെയാണ് കിരീടസാധ്യതയെന്ന് മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ്.

ജൂണ്‍ 18ന് സതാംപ്്ടണിലാണ് മത്സരം. ഫൈനലിനും ഇംഗ്ലണ്ട്് പര്യടനത്തിനുമായി 20 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പാര്‍ത്ഥിവ് ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തിയത്. പാര്‍ത്ഥിവിന്റ വാക്കുകല്‍... ''ശക്തമായ ടീമാണ് ഇന്ത്യയുടേത്. ന്യൂസിലന്‍ഡ് ടീമുമായി ഏറെ മുന്നിലാണ് ടീം ഇന്ത്യ. ജസ്പ്രിത് ബുംമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസര്‍മാരെ മറികടക്കുക എളുപ്പമല്ല. മൂവരും 149 വിക്കറ്റുകളാണ് വീഴ്്ത്തിയത്. ബാക്ക് അപ്പായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരും ടീമിലുണ്ട്. 

ഇനി ബാറ്റ്‌സ്മാന്മാരുടെ കാര്യം. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ കരഹാനെ, റിഷഭ് പന്ത് എന്നിങ്ങനെ നീളുന്നു. കെ എല്‍ രാഹുലിനെ പോലെ ഒരു താരം പുറത്തിരിക്കേണ്ടി വരുമ്പോള്‍ മനസിലാവും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ശക്തി. നേരത്തെ ഇംഗ്ലണ്ടില്‍ വലിയ റണ്‍സ് കണ്ടെത്തിയവരാണ് ഈ താരങ്ങളെല്ലാം.'' പാര്‍ത്ഥിവ് പറഞ്ഞു.

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയെ കുറിച്ചും പാര്‍ത്ഥിവ് വാചാലനായി. ''ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അക്‌സര്‍ പട്ടേലായിരുന്നു താരം. ജഡേജയ്ക്ക് പകരമാണ് അക്‌സര്‍ ടീമിലെത്തിയത്. ഇപ്പോള്‍ ജഡേജയും അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.'' ടീം ഇന്ത്യ എത്രത്തോളം ശക്തരാണെന്നുള്ളത് ഊഹിക്കാവുന്നതാണ്. പാര്‍ത്ഥിവ് പറഞ്ഞുനിര്‍ത്തി.

click me!