
ബംഗളൂരു: ഐപിഎല്‍ (IPL) മെഗാലേലം നടക്കാനിരിക്കെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) താരം പരാതി നല്‍കി. രാജഗോപാല്‍ സതീഷാണ് (Rajagopal Sathish) ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. ബണ്ണി ആനന്ദ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം യൂസര്‍ 40 ലക്ഷം നല്‍കാമെന്നേറ്റതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ പണം സതീഷ് സ്വീകരിച്ചില്ല. പരാതിയില്‍ പറയുന്നത് പ്രകാരം ജനുവരി മൂന്നിനാണ് ബണ്ണി ആനന്ദ് സതീഷിനെ ബന്ധപ്പെട്ടത്. ഇന്‍സ്റ്റഗ്രാം വഴി 40 ലക്ഷം ഓഫര്‍ ചെയ്യുകയായിരുന്നു. മാത്രമല്ല, രണ്ട് രണ്ട് താരങ്ങള്‍ ഇതിനോടകം തയ്യാറായിട്ടുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.
2016-17 സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം ഉണ്ടായിരുന്ന താരമാണ് സതീഷ്. നേരത്തെ തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫിയിലും താരം കളിച്ചിരുന്നു. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന്റെ താരമാണ് സതീഷ്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ക്കും പണം ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!