SA vs IND : ടെസ്റ്റ് പരീക്ഷയില്‍ തോറ്റ ക്ഷീണം മാറ്റാന്‍ ടീം ഇന്ത്യ; ആദ്യ ഏകദിനം നാളെ

Published : Jan 18, 2022, 12:37 PM ISTUpdated : Jan 18, 2022, 12:39 PM IST
SA vs IND : ടെസ്റ്റ് പരീക്ഷയില്‍ തോറ്റ ക്ഷീണം മാറ്റാന്‍ ടീം ഇന്ത്യ; ആദ്യ ഏകദിനം നാളെ

Synopsis

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക

പേള്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് (South Africa vs India 1st ODI) നാളെ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് (Rohit Sharma) പകരം കെ എൽ രാഹുലിന്‍റെ (KL Rahul) നേതൃത്വത്തിലാണ് ടീം ഇന്ത്യ (Team India) ഇറങ്ങുന്നത്. ഏകദിന നായക സ്ഥാനം നഷ്ടമായതിന് ശേഷം വിരാട് കോലിയുടെ ആദ്യ മത്സരം കൂടിയാണിത്. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തെംബ ബാവുമയാണ് (Temba Bavuma) ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

ഇന്ത്യന്‍ നായകനാകാന്‍ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് പേസര്‍ ജസ്പ്രീത് ബുമ്ര വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരക്ക് മുന്‍പായി മാധ്യമങ്ങളോടാണ് ബുമ്രയുടെ പ്രതികരണം. വിരാട് കോലി ഒഴിഞ്ഞ ഇന്ത്യന്‍ നായക പദവിയിലേക്ക് ജസ്പ്രീത് ബുമ്രയെയും പരിഗണിക്കാമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നതിനിടെയാണ് പ്രതികരണം. 

'ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ വൈസ് ക്യാപ്റ്റനായുള്ള നിയമനത്തിൽ അസാധാരണമായൊന്നുമില്ല. പദവി ലഭിക്കും മുന്‍പും യുവതാരങ്ങളെ സഹായിച്ചിട്ടുണ്ട്. കേപ് ടൗണിലെ തോൽവിക്ക് പിന്നാലെ സഹതാരങ്ങളെ കോലി രാജിക്കാര്യം അറിയിച്ചെ'ന്നും ബുമ്ര സ്ഥിരീകരിച്ചു. പരിക്ക് ഭേദമായ പേസര്‍ മുഹമ്മദ് സിറാജ് ഏകദിന പരമ്പരയിൽ കളിക്കുമെന്നും ബുമ്ര വ്യക്തമാക്കി. 

IPL 2022 Mega Auction : ഐപിഎല്ലിന് കനത്ത നഷ്ടം; താരലേലത്തിന് മുമ്പേ ബെന്‍ സ്റ്റോക്സ് പിന്‍മാറി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്