
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം(Kerala Cricket Team) മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ്(O K Ramdas) അന്തരിച്ചു. 74 വയസായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കേയാണ് അന്ത്യം. ഭാര്യ ശോഭ. മകന്‍ കപില്‍ രാംദാസ്. ഒ.കെ രാംദാസിന്‍റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു.
രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 13 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് ഒ.കെ രാംദാസ്. രഞ്ജി ട്രോഫിയില്‍ 1968/69 സീസണ്‍ മുതല്‍ 1980/81 വരെ 35 മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 11 അർധ സെഞ്ചുറികളോടെ 1647 റണ്‍സ് നേടി. 1972 ഡിസംബർ ഒന്നിന് തമിഴ്നാടിനെതിരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നേടിയ 83 റണ്‍സാണ് ഉയർന്ന സ്കോർ. 1979ല്‍ തമിഴ്നാടിനെതിരെ ഡിസംബർ 13 മുതല്‍ 15 വരെ കേരള രഞ്ജി ടീമിനെ നയിച്ചു. 1998/99 മുതല്‍ 2002/03 വരെ ബിസിസിയുടെ മാച്ച് റഫറിയായിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനം: ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറി ദക്ഷിണാഫ്രിക്ക, നഷ്ടം പ്രോട്ടീസിന് തന്നെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!