Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയന്‍ പര്യടനം: ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറി ദക്ഷിണാഫ്രിക്ക, നഷ്ടം പ്രോട്ടീസിന് തന്നെ

ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു

South Africa tour of Australia 2023 CSA withdraw from ODI series 
Author
Sydney NSW, First Published Jul 13, 2022, 11:26 AM IST

സിഡ്‍നി: അടുത്ത വർഷം നടക്കേണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിലെ(South Africa tour of Australia 2023) മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്ക(Cricket South Africa) പിന്‍മാറി. ഇക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയാണ്(Cricket Australia) സ്ഥിരീകരിച്ചത്. 2023 ജനുവരി 12 മുതല്‍ 17 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മൂന്ന് ടെസ്റ്റുകളും ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനത്തിലുണ്ട്(AUS vs SA 2023). 

ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനായില്ല. ടീമിന്‍റെ പിന്‍മാറ്റം 2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടുന്നതിനെ ബാധിച്ചേക്കും. ഐസിസി സൂപ്പർ ലീഗിന്‍റെ ഭാഗമായ പരമ്പരയിലെ പോയിന്‍റുകള്‍ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോർഡ് സമ്മതം മൂളിയതോടെയാണിത്. ഇന്ത്യയില്‍ വച്ചാണ് 2023 ഏകദിന ലോകകപ്പ് നടക്കുക. 

ഏകദിന പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്‍മാറിയത് കനത്ത നിരാശ നല്‍കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി വ്യക്തമാക്കി. അതേസമയം ബോക്സിംഗ് ഡേ, ന്യൂ ഇയർ പോരാട്ടങ്ങളടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷമുണ്ട് എന്നും ഹോക്ലി കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്ക പിന്‍മാറിയതോടെ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ഹോം മത്സരങ്ങളുടെ വേദികളില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റം വരുത്തി.

മത്സരവേദികളിലെ മാറ്റങ്ങള്‍ 

October 7: Dettol Men's T20I v West Indies, The Gabba, Brisbane | previously Metricon Stadium

October 9:Dettol Men's T20I v England, Perth Stadium | previously The Gabba

January 26: CommBank Women's T20I v Pakistan, Blundstone Arena | previously Manuka Oval, January 27

'ഞാന്‍ നിങ്ങള്‍ കരുതുന്നയാളല്ല, പേര് മറ്റൊന്ന്, ഇംഗ്ലണ്ടിലെത്തിയത് മനുഷ്യക്കടത്തില്‍'; വെളിപ്പെടുത്തി മോ ഫറ

Follow Us:
Download App:
  • android
  • ios