
സിഡ്‌നി: ഗുരുതരാവസ്ഥയിൽ നിന്ന് തന്നെ രക്ഷിച്ച ഡോക്‌ടർമാരോടും ആശംസകൾ അറിയിച്ച ആരാധകരോടും നന്ദിയറിച്ച് ന്യൂസിലൻഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ്. അടിയന്തര ശസ്‌ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകൾ തളർന്നുപോവുകയും ചെയ്‌തിരുന്നു. എന്നാല്‍ ആറാഴ്‌ചത്തെ തീവ്രപരിചരണത്തിലൂടെ കെയ്ൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്‌ത്രക്രിയക്ക് വിധേയനായ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ നേരത്തെ വെന്‍റിലേറ്ററിലായിരുന്നു. ശസ്‌ത്രക്രിയക്കിടെ നട്ടെല്ലിലുണ്ടായ സ്‌ട്രോക്ക് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കി. എന്നാല്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ഓള്‍റൗണ്ടര്‍.
ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2000ല്‍ കെയ്ന്‍സിനെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു.
ഐപിഎല്ലില്‍ നൂറഴക് വിരിയിക്കാന്‍ ബും ബും എക്‌സ്‌പ്രസ്; ബുമ്ര നാഴികക്കല്ലിനരികെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!