'സഞ്ജുവിനെ നശിപ്പിച്ചത് പോലെ രാഹുലിനേയും നശിപ്പിക്കും'; ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്റ്റര്‍

Published : Jul 21, 2026, 03:12 PM IST
KL Rahul

Synopsis

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ കെ.എൽ. രാഹുലിനെ ആറാം നമ്പറിൽ ബാറ്റിംഗിന് ഇറക്കിയതിനെതിരെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ തീരുമാനം സഞ്ജു സാംസന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ രാഹുലിന്റെ കരിയറും നശിപ്പിക്കുമെന്ന് ശ്രീകാന്ത് ആരോപിച്ചു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിയേത്തുടര്‍ന്ന്, ഇന്ത്യന്‍ ടീം മാനേജ്മെന്റിനെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 387 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 27 റണ്‍സിനാണ് പരാജയപ്പെട്ടത്. പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ കെ എല്‍ രാഹുലിനെ ബാറ്റിംഗിന് ഇറക്കിയ രീതിക്കെതിരെയാണ് ശ്രീകാന്ത് രംഗത്തെത്തിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (138), വിരാട് കോലി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ 44-ാം ഓവറിലാണ് രാഹുല്‍ ബാറ്റിംഗിനായി ക്രീസിലെത്തിയത്. 36 പന്തില്‍ 84 റണ്‍സ് ജയിക്കണമെന്ന ഘട്ടത്തില്‍ ഇറങ്ങിയ രാഹുലിന് 8 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്. ഇത്രയും വലിയൊരു ലക്ഷ്യം പിന്തുടരുമ്പോള്‍ കെ.എല്‍. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയത് എന്തിനാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.

ശ്രീകാന്തിന്റെ വാക്കുകള്‍... ''ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആരെങ്കിലും രാഹുലിനെ ആറാം നമ്പറില്‍ ഇറക്കുമോ? ബുദ്ധിമുട്ടേറിയ റണ്‍ചേസുകളില്‍ ടീമിനെ വിജയിപ്പിച്ച താരമാണ് അദ്ദേഹം. രാഹുല്‍ ഒരു ആറാം നമ്പര്‍ അല്ലെങ്കില്‍ ഏഴാം നമ്പര്‍ ബാറ്ററാണോ?'' ശ്രീകാന്ത് വിമര്‍ശിച്ചു. സഞ്ജു സാംസന്റെയും വൈഭവ് സൂര്യവംശിയുടെയും കാര്യത്തില്‍ സംഭവിച്ചത് പോലെ ടീം മാനേജ്മെന്റ് രാഹുലിന്റെ കരിയറും നശിപ്പിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇത് വലിയ നീതികേടാണെന്നും രാഹുലിന്റെ ശരീരഭാഷ പോലും ആശങ്ക നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ഏകദിന ലോകകപ്പില്‍ പ്രധാനമായും അഞ്ചാം നമ്പറില്‍ ഇറങ്ങി 75.33 ശരാശരിയില്‍ 452 റണ്‍സ് നേടിയ രാഹുലിന്റെ മാതൃക ചൂണ്ടിക്കാണിച്ചാണ് ശ്രീകാന്ത് വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ വിരാട് കോലിയെ മികച്ച രീതിയില്‍ പിന്തുണയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം രാഹുല്‍ കൂടുതലും ആറാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. പലപ്പോഴും അക്‌സര്‍ പട്ടേലിനെ രാഹുലിന് മുന്നില്‍ പ്രൊമോട്ട് ചെയ്യാറുമുണ്ട്.

ഈ വര്‍ഷാവസാനം നടന്ന ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ ഈ തന്ത്രം ഗുണം ചെയ്തിട്ടുണ്ടെങ്കിലും, ഇംഗ്ലണ്ടിനെതിരായ പരമ്പര തോല്‍വിയോടെ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: പാറ്റ് കമ്മിന്‍സും സീനിയര്‍ ബൗളര്‍മാരും ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തി
ലോകകപ്പ് ഇല്ലെങ്കിലും സ്‌നേഹക്കടലായി ബ്യൂണസ് ഐറിസ്; അര്‍ജന്റൈന്‍ സംഘത്തിന് ഗംഭീര വരവേല്‍പ്പ്