എക്കാലത്തെയും മികച്ച കളിക്കാരനെയും ക്യാപ്റ്റനെയും ബൗളറെയും സ്പിന്നറെയും തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരം

By Web TeamFirst Published Mar 30, 2020, 7:04 PM IST
Highlights

എക്കാലത്തെയും മികച്ച കളിക്കാരനായി റൂഡോള്‍ഫ് തെരഞ്ഞെടുത്തതാകട്ടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായിരുന്ന ജാക്വിസ് കാലിസിനെയാണ്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും മികച്ച ഹിറ്റര്‍ ആല്‍ബി മോര്‍ക്കലുമാണെന്ന് റൂഡോള്‍ഫ് പറയുന്നു.

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനെയും ക്യാപ്റ്റനെയും ബൗളറെയും സ്പിന്നറെയും തെരഞ്ഞെടുത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വിസ് റൂഡോള്‍ഫ്. റൂഡോള്‍ഫിന്റെ അഭിപ്രായത്തില്‍ എതിരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച നായകന്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാമെങ്കില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തും ജെറാള്‍ഡ് ഡ്രോസുമാണ്.

മികച്ച സ്വിംഗ് ബൗളര്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണും സീം ബൗളര്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായിരുന്ന ആന്‍ഡ്രു ഫ്ലിന്റോഫുമാണ്. ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് എക്കാലത്തെയും മികച്ച സ്പിന്നറെന്ന് റൂഡോള്‍ഫ് പറയുന്നു. താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്പിന്നറും മുരളിയാണെന്ന് റൂഡോള്‍ഫ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറായി റൂഡോള്‍ഫ് തെരഞ്ഞെടുക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ തന്റെ സഹതാരമായിരുന്ന എ ബി ഡിവില്ലിയേഴ്സിനെ ആണ്.

എക്കാലത്തെയും മികച്ച കളിക്കാരനായി റൂഡോള്‍ഫ് തെരഞ്ഞെടുത്തതാകട്ടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായിരുന്ന ജാക്വിസ് കാലിസിനെയാണ്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും മികച്ച ഹിറ്റര്‍ ആല്‍ബി മോര്‍ക്കലുമാണെന്ന് റൂഡോള്‍ഫ് പറയുന്നു. എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായി റൂഡോള്‍ഫ് തെരഞ്ഞെടുത്തതാകട്ടെ ക്രുഗര്‍ വാന്‍ വൈക്കിനെയാണ്.

മികച്ച 11-ാം നമ്പര്‍ ബാറ്റ്സ്മാന്‍ ഓസ്ട്രേലിയയുടെ പോള്‍ ഹാരിസാണെന്ന് പറയുന്ന റൂഡോള്‍ഫ് മികച്ച പരിശീലകരായി തെരഞ്ഞെടുത്തത് ഗാരി കിര്‍സ്റ്റനെയും എറിക് സിമണ്‍സിനെയുമാണ്. റൂഡോള്‍ഫിന്റെ പട്ടികയില്‍ ഒരു വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങളാരുമില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നതായി.

click me!