
മുംബൈ: കഴിഞ്ഞ ദിവസം നാല് ഗ്രേഡുകളായി തിരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത്. എ+, എ, ബി, സി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. എ+ ഉള്ളവര്‍ക്ക് ഏഴ് കോടിയാണ് പ്രതിഫലം. എ ഗ്രേഡുകാര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്ന് കോടിയും ലഭിക്കും. സി ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഒരു കോടിയും പ്രതിഫലം ലഭിക്കും. ഇത് കൂടാതെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേണ്ടി മാത്രം ഒരു കാറ്റഗറി കൂടിയുണ്ടായിരുന്നു.
അഞ്ച് താരങ്ങളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ ആകാശ്ദീപ് സിംഗ്, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച യുവ താരങ്ങളായ വിജയകുമാര്‍ വൈശാഖ്, ഉമ്രാന്‍ മാലിക്, യാഷ് ദയാല്‍, വിദ്വത്ത് കവെരപ്പ തുടങ്ങിവരെയാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേകമായി പരിഗണിച്ചത്. ഇതില്‍ ഉമ്രാന്‍ മാലിക്കും ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. ഇതുവഴി മികച്ചൊരു ബൗളിംഗ് യൂണിറ്റിനെ വളര്‍ത്തിയെടുക്കുകയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. വരുന്ന ട്വന്റി 20 ലോകകപ്പ് അടക്കം ലക്ഷ്യമിട്ടുള്ള ഈ തീരുമാനത്തിന് വ്യാപക പിന്തുണയും ലഭിച്ചു.
കടല്‍ കടന്നും ബിസിസിഐയുടെ ഈ തീരുമാനത്തിന് പിന്തുണയെത്തി. മുന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പാണ് തീരുമാനത്തെ പ്രശംസിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ആ തീരുമാനം ടീ്മിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ആ ലിസ്റ്റില്‍ ഉമ്രാന്‍ മാലിക്കിന്റെ പേര് കാണാന്‍ കഴിഞ്ഞതില്‍. ഞാന്‍ അവന്റെ വലിയ ആരാധകനാണ്. പേസര്‍മാര്‍ക്ക് ഭാവിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ തീരുമാനം ഗുണം ചെയ്യും.'' മുന്‍ വിന്‍ഡീസ് പേസര്‍ പറഞ്ഞു.
അതേസമയം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ വാര്‍ഷിക കരാര്‍ താരങ്ങളെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിരുന്നു.
പരിക്ക് മാറിയ സാഹചര്യത്തില്‍ താരം നിര്‍ബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാല്‍ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതുതന്നെയാണ് ബിസിസിഐയെ ചൊടിപ്പിച്ചതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!