
അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ചത് മൂലം ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിലും കളിക്കാനാവുന്ന കാര്യം സംശയത്തിലാണ്. ഇതിനിട ഗില്ലിന് പകരക്കാരനായി ലോകകപ്പ് ടീമിലേക്ക് ഒരു യുവതാരത്തെ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുിവന്നു കഴിഞ്ഞു. ഇതോടെ ലോകകപ്പ് ടീമിലിടം സ്വപ്നം കാണുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടയെുള്ള യുവതാരങ്ങള്‍.
ഗില്ലിന് പകരക്കാരാവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. ഐപിഎല്ലിലും വെസ്റ്റ് ഇന്‍ഡീസിലും ഏഷ്യന്‍ ഗെയിംസിലും തകര്‍ത്തടിച്ച യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനാണ് ഗില്ലിന്‍റെ പകരക്കാരനാവാന്‍ സാധ്യത കൂടുതല്‍. ഇടം കൈയന്‍ ബാറ്ററാണെന്നതും യശസ്വിക്ക് അനുകൂലമാണ്. ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിനെതിരെ യശസ്വി തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു.
യശസ്വി കഴിഞ്ഞാല്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് ഗില്ലിന്‍റെ കവറായി ലോകകപ്പ് ടീമിലെത്താന്‍ ഇടയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ ടീമിന് സ്വര്‍ണം സമ്മാനിച്ച റുതുരാജ് ഓസ്ട്രേലിയക്കെതിരായ ഏകദിന പമ്പരയില്‍ തിളങ്ങിയിരുന്നു. വലം കൈയന്‍ ബാറ്ററാണെങ്കിലും ഓപ്പണറാണെന്നത് റുതുരാജിനും അനുകൂലഘടകമാണ്.
സിക്സടിച്ച് റെക്കോർഡൊക്കെ തകർത്തിരിക്കാം, പക്ഷെ യൂണിവേഴ്സ് ബോസ് അയാൾ തന്നെ, തുറന്നുപറഞ്ഞ് രോഹിത് ശർമ
യശസ്വിയും റുതുരാജും കഴിഞ്ഞാല്‍ മാത്രമെ മലയാളി താരം സഞ്ജു സാംസണ് സാധ്യതയുള്ളു. മധ്യനിര ബാറ്ററായ സഞ്ജുവിന് ലോകകപ്പ് ടീമിലെത്തണമെങ്കില്‍ ഗില്ലിന് പകരം ഓപ്പണറായി ഇറങ്ങുന്ന ഇഷാന്‍ കഷന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ടീം മാനേജ്മെന്‍റ് കെ എല്‍ രാഹുലിനെ ഓപ്പണറാക്കാന്‍ തീരുമാനിക്കുയും വേണ്ടിവരും. ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുളളതാണ് സഞ്ജുവിന് അനുകൂലമാകുക.
തിലക് വര്‍മയാണ് ഗില്ലിന് പകരം ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള മറ്റൊരു യുവതാരം. സഞ്ജുവിന്‍റെ കാര്യത്തിലെന്നപോലെ തിലകും മധ്യനിര ബാറ്ററാണെന്നതിനാല്‍ രാഹുലിനെ ഓപ്പണറാക്കുകയാണെങ്കില്‍ മാത്രമെ തിലകിനും സാധ്യതയുള്ളു. ഇടം കൈയന്‍ ബാറ്ററാണെന്നത് പക്ഷെ തിലകിന് അനുലൂകമാകാനിടയുണ്ട്.
വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഗില്ലിന്‍റെ പകരക്കാരനായി ടീമിലെത്താന്‍ സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു താരം. ഐസിസി ടൂര്‍ണമെന്‍റുകളിലെ പരിചയസമ്പത്തും മികച്ച റെക്കോര്‍ഡും ഇടം കൈയനാണെന്നതും ധവാന് അനുകൂലഘടകമാണ്. പ്രായം മാത്രമാകും 36കാരനായ ധവാന് തടമാകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക