എന്നാല്‍ താന്‍ ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും യൂണിവേഴ്സ് ബോസായ ക്രിസ് ഗെയ്ല്‍ എല്ലായ്പ്പോഴും യൂണിവേഴ്സ് ബോസായിരിക്കുമെന്ന് രോഹിത് ശര്‍മ പറഞ്ഞു.

ദില്ലി: അഫ്ഗാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ഇന്ത്യന്‍ നാകന്‍ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണറായിരുന്നു ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 551 ഇന്നിംഗ്സില്‍ നിന്ന് 553 സിക്സുകള്‍ പറത്തിയ ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് ഇന്നലെ രോഹിത് സ്വന്തമാക്കിയത്. 473 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് ഗെയ്‌ലിനെ പിന്നിലാക്കിയത്.

എന്നാല്‍ താന്‍ ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും യൂണിവേഴ്സ് ബോസായ ക്രിസ് ഗെയ്ല്‍ എല്ലായ്പ്പോഴും യൂണിവേഴ്സ് ബോസായിരിക്കുമെന്ന് രോഹിത് ശര്‍മ പറഞ്ഞു. അദ്ദേഹം സിക്സ് അടിക്കുന്നു മെഷീനാണെന്ന് നമുക്കെല്ലാം അറിയാം. ഞങ്ങള്‍ രണ്ടുപേരും ധരിക്കുന്നത് 45-ാം നമ്പര്‍ ജേഴ്സിയാണ്. അതുകൊണ്ടുതന്നെ ഞാന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ അദ്ദേഹം സന്തോഷിക്കുമെന്നും രോഹിത് പറഞ്ഞു. ഇന്നലെ രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ 45-ംാം നമ്പര്‍ ജേഴ്സി ജേഴ്സി ധരിച്ചു നില്‍ക്കുന്ന തന്‍റെയും രോഹിത്തിന്‍റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ക്രിസ് ഗെയ്‌ല്‍ അഭിനന്ദിച്ചിച്ചിരുന്നു.

കഴിഞ്ഞതെല്ലാം മറന്ന് കെട്ടിപ്പിടിച്ച് വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും, പ്രതികരിച്ച് ഗൗതം ഗംഭീര്‍

Scroll to load tweet…

ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനെതിരെ 84 പന്തിലാണ് രോഹിത് 131 റണ്‍സടിച്ചത്. 16 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്. കരിയര്‍ തുടങ്ങിയ കാലത്ത് തനിക്ക് സിക്സ് അടിക്കാനാവുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് രോഹിത് പറഞ്ഞു. ഇപ്പോഴത്തെ നേട്ടത്തിന് പിന്നില്‍ ഒരുപാട് കഠിനാധ്വാനമുണ്ട്. അതിലെനിക്ക് സന്തോഷമുണ്ട്. എന്നാല്‍ നേട്ടങ്ങളില്‍ സന്തോഷിച്ചിരിക്കുന്ന ആളല്ല ഞാന്‍. ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിലാണെന്‍റെ ശ്രദ്ധ. ഇപ്പോഴത്തേത് അതിനിടയിലെ ചെറിയ സന്തോഷം മാത്രമാണെന്നും രോഹിത് പറഞ്ഞു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക