കപിലിന് പിന്നാലെ ഗെയ്ക്‌വാദും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു

Published : Oct 02, 2019, 08:20 PM IST
കപിലിന് പിന്നാലെ ഗെയ്ക്‌വാദും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു

Synopsis

കപില്‍ ദേവിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു. ഇതോടെ സമിതിയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. ഇനി പുതിയ സമിതി രൂപീകരിക്കേണ്ടതായി വരും.

മുംബൈ: കപില്‍ ദേവിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു. ഇതോടെ സമിതിയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. ഇനി പുതിയ സമിതി രൂപീകരിക്കേണ്ടതായി വരും. ശാന്ത രംഗസ്വാമി നേരത്തെ രാജിവെച്ചിരുന്നു.ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡി കെ ജയിന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് മൂവരും രാജിവെക്കുന്നത്. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് മൂന്നംഗ സമിതിക്കെതിരെ പരാതിയുന്നയിച്ചത്. കപില്‍ ദേവ് കമന്റേറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണ് എന്നായിരുന്നു പരാതി. ഗെയ്ക്വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ സമിതിയില്‍ അംഗമാണെന്നും ശാന്ത രംഗസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് എന്നും പരാതിയിലുണ്ടായിരുന്നു.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരു പദവി മാത്രമെ വഹിക്കാനാകൂ. സഞ്ജയ് ഗുപ്തയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച മൂവര്‍ക്കും ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെയും കപില്‍ ദേവിന്റെയും രാജികള്‍. ഇന്ത്യന്‍ വനിത- പുരുഷ ടീം മുഖ്യ പരിശീലകരെ തെരഞ്ഞെടുത്തത് കപില്‍ ദേവ് തലവനായ ഈ മൂന്നംഗ ഉപദേശകസമിതിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ
'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം