ബ്രാഡ്മാന്റെ ശരാശരിക്കൊപ്പം; ഇന്ത്യയിലെ ടെസ്റ്റില്‍ ഹിറ്റ്മാന്‍ മാസാണ്

By Web TeamFirst Published Oct 2, 2019, 8:18 PM IST
Highlights

ഇതില്‍ നാല് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ബാറ്റിംഗ് ശരാശരിയാകട്ടെ 98.22 ഉം. ഓസ്ട്രേലിയയില്‍ കളിച്ച 50 ഇന്നിംഗ്സുകളില്‍ ഓസീസ് ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും 98.22 ആണ്.

വിശാഖപട്ടണം: നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയെന്ന ഇതിഹാസ താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും. ഓപ്പണറായി അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത്ത് ഇന്ത്യയില്‍ കളിച്ച 15 ഇന്നിംഗ്സുകളില്‍ 884 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ഇതില്‍ നാല് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ബാറ്റിംഗ് ശരാശരിയാകട്ടെ 98.22 ഉം. ഓസ്ട്രേലിയയില്‍ കളിച്ച 50 ഇന്നിംഗ്സുകളില്‍ ഓസീസ് ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും 98.22 ആണ്. നാട്ടില്‍ ഏറ്റവും കുറഞ്ഞത് 10 ഇന്നിംഗ്സുകളെങ്കിലും കളിച്ച ബാറ്റ്സ്മാന്‍മാരില്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയും രോഹിത്തിന്റെ പേരിലാണ്.

ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, പൃഥ്വി ഷാ എന്നിവരാണ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. 115 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാളാണ്(84) ക്രീസില്‍. മഴമൂലം ആദ്യ ദിനം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് നഷ്ടമില്ലാതെ 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

click me!