ലോകകപ്പില്‍ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന ടീമുകളെ കുറിച്ച് ഗംഭീറും ലക്ഷ്മണും

By Web TeamFirst Published Mar 2, 2019, 6:10 PM IST
Highlights

ലോകകപ്പിന് നാളുകളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കപ്പ് നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളായി ആരാധകര്‍ കാണുന്നത് ഇംഗ്ലണ്ടും ഇന്ത്യയുമാണ്. എന്നാല്‍ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരെയൊന്നും ആരും എഴുതിത്തള്ളുന്നില്ല. ഇന്ത്യയുടെ വഴി മുടക്കാന്‍ സാധ്യതയുള്ള ടീമുകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍താരങ്ങളായ വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറും.

ഹൈദരാബാദ്: ലോകകപ്പിന് നാളുകളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കപ്പ് നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളായി ആരാധകര്‍ കാണുന്നത് ഇംഗ്ലണ്ടും ഇന്ത്യയുമാണ്. എന്നാല്‍ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരെയൊന്നും ആരും എഴുതിത്തള്ളുന്നില്ല. ഇന്ത്യയുടെ വഴി മുടക്കാന്‍ സാധ്യതയുള്ള ടീമുകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍താരങ്ങളായ വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറും.

ഇംഗ്ലണ്ടായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുന്ന ടീമെന്ന് വിവിഎസ് ലക്ഷ്മണ്‍ പറയുന്നു. എഡ്ജ്ബാസ്റ്റണില്‍ ജൂണ്‍ 30നാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരവും അത് തന്നെയായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായം. 

എന്നാല്‍ ഗംഭീറിന്റെ അഭിപ്രായം മറിച്ചാണ്. ഓസ്‌ട്രേലിയ ആയിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുന്ന ടീമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരുന്നെങ്കിലും ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുത്തിരുന്നു. ഇത് തന്നെയാണ് ഗംഭീറിനെ ചിന്തിപ്പിച്ചതും.

click me!