മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഇക്കാരണങ്ങള്‍; വെളിപ്പെടുത്തലുമായി ഗംഭീര്‍

By Web TeamFirst Published May 18, 2020, 6:14 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാല് കിരീടങ്ങള്‍ അവരുടെ അക്കൗണ്ടിലുണ്ട്. ആദ്യ അഞ്ച് സീസണില്‍ ഒരിക്കല്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചത്.
 

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാല് കിരീടങ്ങള്‍ അവരുടെ അക്കൗണ്ടിലുണ്ട്. ആദ്യ അഞ്ച് സീസണില്‍ ഒരിക്കല്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. പിന്നീട് രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷമാണ് നാല് കിരീടങ്ങള്‍ ടീം നേടിയത്. 2013ലായിരുന്നു ആദ്യ കിരീടം. 2015, 2017, 2019 വര്‍ഷങ്ങളില്‍ വീണ്ടും മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാരായി.

അന്ന് സച്ചിനെ പുറത്താക്കിയതില്‍ ദു:ഖമുണ്ടെന്ന് അക്തര്‍

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റനായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. അദ്ദേഹം തുടര്‍ന്നു... ''പ്രാക്റ്റിക്കലായ തീരുമാനങ്ങളാണ് മുംബൈ ഇന്ത്യന്‍സിനെ മികച്ച ടീമാക്കിയത്. അവര്‍ക്ക് വികാരപരമായ തീരുമാനങ്ങളെടുക്കുന്നില്ല. കായിക മേഖലയില്‍ വേണ്ടതും  ഇതുതന്നെയാണ്. ഉറച്ച തീരുമാനങ്ങളാണ് ഒരു ടീമിനെ ശക്തിപ്പെടുത്തുന്നത്. അങ്ങനെയൊരു തീരുമാനമായിരുന്നു റിക്കി പോണ്ടിംഗിന് പകരം രോഹിത് ശര്‍മയെ നായകനാക്കിയത്. 

സച്ചിന്റെ ആ ഇന്നിംഗ്‌സ് ആവര്‍ത്തിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്: വിരാട് കോലി

മാത്രമല്ല അവര്‍ താരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നതിലും മിടുക്കരാണ്. ജസ്പ്രീത് ബൂമ്ര, പാണ്ഡ്യ സഹോദരന്മാരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അവരുടെ നേട്ടങ്ങളും താരങ്ങളും നോക്കൂ. ഐപിഎല്ലിലെ ഏറ്റവും മികച്ച സ്‌ക്വാഡും അവരുടേത് തന്നെ.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

click me!