സച്ചിന്റെ ആ ഇന്നിംഗ്സ് ആവര്‍ത്തിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്: വിരാട് കോലി

By Web TeamFirst Published May 18, 2020, 2:23 PM IST
Highlights

ഷാര്‍ജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകര്‍ത്ത് സച്ചിന്‍ നേടിയ സെഞ്ചുറിയാണ് തനിക്ക് കളിക്കാന്‍ ആഗ്രഹമെന്നായിരുന്നു കോലിയുടെ മറുപടി. 'ഡേസേര്‍ട്ട് സ്റ്റോം' എന്ന പേരില്‍ പ്രശസ്തമായ ആ ഇന്നിംഗ്സ് പോലെ ഒരു ഇന്നിംഗ്സ് കളിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് കോലി വ്യക്തമാക്കി.

ദില്ലി: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം മറികടക്കാന്‍ സാധ്യതയുള്ള ഒരേയൊരു താരം നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. സച്ചിന്റെ 100 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടം അകലെയാണെങ്കിലും ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടം കോലിക്ക് അരികിലുണ്ട്.

ഏകദിനത്തില്‍ സച്ചിന്‍ 49 സെഞ്ചുറികള്‍ നേടിയപ്പോള്‍ കോലിക്ക് 43 സെഞ്ചുറികളായി. ടെസ്റ്റിലെ 27 സെഞ്ചുറികള്‍ അടക്കം കരിയറില്‍ ആകെ 70 സെഞ്ചുറികളാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. ഒട്ടേറെ മത്സരങ്ങളില്‍ സച്ചിന്‍ ഒറ്റക്ക് ഇന്ത്യയെ ജയത്തിലെത്തിച്ചിട്ടുണ്ടെങ്കിലും സച്ചിന്റേ ഏത് ഇന്നിംഗ്സ് ആവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനായ സുനില്‍ ഛേത്രി കഴിഞ്ഞ ദിവസം കോലിയോട് ചോദിച്ചിരുന്നു.

Also Read: അവനെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട; ധോണിയുടെ വിരമിക്കലിനെ കുറിച്ച് മുന്‍ ഓസീസ് താരം


ഷാര്‍ജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകര്‍ത്ത് സച്ചിന്‍ നേടിയ സെഞ്ചുറിയാണ് തനിക്ക് കളിക്കാന്‍ ആഗ്രഹമെന്നായിരുന്നു കോലിയുടെ മറുപടി. 'ഡേസേര്‍ട്ട് സ്റ്റോം' എന്ന പേരില്‍ പ്രശസ്തമായ ആ ഇന്നിംഗ്സ് പോലെ ഒരു ഇന്നിംഗ്സ് കളിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് കോലി വ്യക്തമാക്കി.ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്ത സച്ചിന്റെ ഇന്നിംഗ്സാണ് തനിക്ക് കളിക്കാന്‍ ആഗ്രമെന്നും കോലി പറഞ്ഞു. ഫൈനലിലും ഓസീസിനെതിരെ സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു.

1998ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസിലന്‍ഡ് കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് സച്ചിന്റെ സെഞ്ചുറി(143) ആയിരുന്നു. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സച്ചിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ ഫൈനലിലെത്തി. ഫൈനലിലും സെഞ്ചുറി പ്രകടനം ആവര്‍ത്തിച്ച സച്ചിന്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.

click me!