ധോണിക്കല്ല എന്റെ വോട്ട്; ഏറ്റവും മികച്ച നായകനെ തിരിഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

By Web TeamFirst Published Apr 22, 2020, 2:55 PM IST
Highlights

ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയിട്ടുള്ളത് അനില്‍ കുംബ്ലെയാണെന്നാണ് ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ദില്ലി: എം എസ് ധോണി നായകനായ ടീമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ലോകകപ്പ് കിരീടം നേടുന്നത്. മുമ്പ് സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലും ഗംഭീര്‍ കളിച്ചിട്ടുണ്ട്. പിന്നീട് വിരാട് കോലിക്ക് കീഴിലും ഗംഭീര്‍ കളിച്ചു. അന്താരാഷ്ട്ര കരിയറില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം.

ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയിട്ടുള്ളത് അനില്‍ കുംബ്ലെയാണെന്നാണ് ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. അദ്ദേഹം തുടര്‍ന്നു... ''റെക്കോഡുകള്‍ പരിശോധിച്ചാല്‍ ധോണി തന്നെയാണ് മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ ഏറെ മുന്നില്‍. എന്നാല്‍ തന്നെ സംബന്ധിച്ച് ഇന്ത്യന്‍ നായകന്‍മാരില്‍ കുംബ്ലെയോളം മിടുക്കനായ മറ്റൊരാളുണ്ടെന്നു തോന്നിയിട്ടില്ല. കുംബ്ലെയുടെ ക്യാപ്റ്റന്‍സി കഴിവ് കൂടുതല്‍ അറിയാതെ പോയത് അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ്. 

ഒരുപാട് കാലം കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നെങ്കില്‍ നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലാകുമായിരുന്നു. ഗാംഗുലിക്കു കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷെ കുംബ്ലെയായിരുന്നു ദീര്‍ഘകാലത്തേക്ക് ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെന്ന് ഞാന്‍  ആഗ്രഹിച്ചിരുന്ന.'' ഗംഭീര്‍ പറഞ്ഞു.

click me!