ഒരു മാസത്തേതല്ല, രണ്ട് വര്‍ഷത്തെ ശമ്പളം; കൊവിഡ് പ്രതിരോധത്തില്‍ സഹായവുമായി ഗംഭീര്‍

By Web TeamFirst Published Apr 2, 2020, 5:08 PM IST
Highlights

കൊവിഡ് പ്രതിരോധത്തിന് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ താരവും ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയുമായി ഗൗതം ഗംഭീര്‍. തന്റെ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ഗംഭീര്‍.=

ദില്ലി: കൊവിഡ് പ്രതിരോധത്തിന് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ താരവും ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയുമായി ഗൗതം ഗംഭീര്‍. തന്റെ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ഗംഭീര്‍. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്. അതോടൊപ്പം ചെറിയ കുറിപ്പും ഉണ്ടായിരുന്നു.

അതിങ്ങനെ...''രാജ്യം തങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചോദ്യം നിങ്ങള്‍ക്കു രാജ്യത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്. നിങ്ങളും ഇതുപോലെ മുന്നോട്ടു വരണം.'' ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.

നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്തിയില്ലെങ്കിലും മൂന്ന് കോടിയോളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്‌ന (52 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങള്‍. 

ധോണി എന്‍ജിഒ വഴി ഒരു ലക്ഷം നല്‍കി. പഠാന്‍ സഹോദന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ ബിസിസിഐ 51 കോടി കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.

click me!