ഇംഗ്ലണ്ട് പരിശീലകനാവാന്‍ യോഗ്യന്‍ ഗാരി കിര്‍സ്റ്റണ്‍: മുന്‍ നായകന്‍

By Web TeamFirst Published Oct 4, 2019, 12:04 PM IST
Highlights

ഗാരി കിര്‍സ്റ്റണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിക്കണമെന്ന് മുൻ നായകന്‍ മൈക് അതേർട്ടൺ

ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ മുൻ ഓപ്പണർ ഗാരി കിര്‍സ്റ്റണെ ഇംഗ്ലണ്ട് ക്രിക്കറ്റ് പരിശീലകനായി നിയമിക്കണമെന്ന് മുൻ നായകന്‍ മൈക് അതേർട്ടൺ. ആഷസ് പരമ്പരയോടെ നിലവിലെ കോച്ച് ട്രെവർ ബൈലിസ് സ്ഥാനമൊഴിഞ്ഞിരുന്നു. 2011 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കിര്‍സ്റ്റനാണ് ഇംഗ്ലണ്ടിന് ഏറ്റവും അനുയോജ്യ പരിശീലകനെന്ന് അതേർട്ടൺ പറഞ്ഞു. 

നേരത്തേ ലാൻസ് ക്ലൂസ്‌നറും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. കിര്‍സ്റ്റണൊപ്പം ഡങ്കൻ ഫ്ലെച്ചർ, ആൻഡി ഫ്ലവർ എന്നിവരെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരിശീലകരായി പരിഗണിക്കുന്നുണ്ട്.

2008 മുതല്‍ 2011 വരെയാണ് ഗാരി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ 2011-2013 വരെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ച പരിചയവും മുന്‍ താരത്തിനുണ്ട്. ടെസ്റ്റില്‍ 7289 റണ്‍സും ഏകദിനത്തില്‍ 6798 റണ്‍സും ഗാരി കിര്‍സ്റ്റണിന്‍റെ സമ്പാദ്യമായുണ്ട്. 

click me!