ആര്‍ക്കും തടയാന്‍ പോലും പറ്റാത്ത രീതിയില്‍ ഇരുപ്പുറപ്പിച്ച് ഗംഭീര്‍! അടുത്ത സ്റ്റോപ്പ് ഇന്ത്യന്‍ ടീമില്‍?

Published : May 27, 2024, 07:19 AM IST
ആര്‍ക്കും തടയാന്‍ പോലും പറ്റാത്ത രീതിയില്‍ ഇരുപ്പുറപ്പിച്ച് ഗംഭീര്‍! അടുത്ത സ്റ്റോപ്പ് ഇന്ത്യന്‍ ടീമില്‍?

Synopsis

ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും പൂര്‍ണ സ്വാതന്ത്ര്യം എന്ന വാഗ്ദാനം ആര്‍ക്കു മുന്നിലും തല കുനിക്കാനിഷ്ടമില്ലാത്ത ഗംഭീറിന് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.

ചെന്നൈ: ഐപിഎല്‍ കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേട്ടമായത് ഗൗതം ഗംഭീറിന്റെ തിരിച്ചുവരവ്. ഇനി കിരീടവുമായി ഗംഭീറിന്റെ മടക്കം ഇന്ത്യന്‍ ടീമിന് നേട്ടമാകുമോ എന്നതാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ നവംബറില്‍ പരസ്യ ചിത്രീകരണത്തിനായി മുംബൈയില്‍ എത്തിയ ഗൗതം ഗംഭീറിനെ ഷാരൂഖ് ഖാന്‍ വീട്ടിലേക്ക് ക്ഷണിച്ചിടത്ത് തുടങ്ങുന്നു മൂന്നം കിരീടംത്തിലേക്കുള്ള കൊല്‍ക്കത്തയുടെ കുത്തിപ്പ്. ല്കനൗ ടീം മെന്ററായി ഷാരൂഖിനു മുന്നിലിരുന്ന ഗംഭീറിനോട് കൊല്‍ക്കത്തയുടെ ഡഗ്ഔട്ടിലെത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഇന്ത്യന്‍ സിനിമയുടെ ബാദ്ഷ. 

ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും പൂര്‍ണ സ്വാതന്ത്ര്യം എന്ന വാഗ്ദാനം ആര്‍ക്കു മുന്നിലും തല കുനിക്കാനിഷ്ടമില്ലാത്ത ഗംഭീറിന് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. കൊല്‍ക്കത്തയുമായി രേഖമൂലമുള്ള കരാര്‍ പോലും ഇല്ലാതെ താരലേലത്തിനു ഗംഭീര്‍ എത്തിയത് ഷാരൂഖിലുള്ള വിശ്വാസം ഒന്ന് കൊണ്ടു മാത്രം. മിച്ചല്‍ സ്റ്റാര്‍ക്കിനായി റെക്കോര്‍ഡ് തുക മുടക്കാന്‍ കൊല്‍ക്കത്ത ഉടമകളെ നിര്‍ബന്ദിച്ചത് മുതല്‍ ഗംഭീറിന്റെ വരുതിയിലായിരുന്നു എല്ലാം. 

വിരാട് കോലിക്ക് ഓറഞ്ച് ക്യാപ്! ആദ്യ അഞ്ചില്‍ സഞ്ജു സാംസണും; പര്‍പ്പിള്‍ ക്യാപ് ഹര്‍ഷല്‍ പട്ടേലിന്

ജനപ്രീയന്‍ ആവുക എന്റെ ലക്ഷ്യമല്ല. വിജയം മാത്രമാണ് എനിക്ക് വേണ്ടത് ജൂനിയര്‍ സീനിയര്‍ വ്യത്യാസമോ ഇന്ത്യന്‍ താരം വിദേശ താരം എന്ന അന്തരമോ ഉണ്ടാകില്ല എന്നതായിരുന്നു കൊല്‍ക്കത്ത ക്യാംപില്‍ നിന്ന് ഗംഭീറിന്റെ ആദ്യ വാഗ്ദാനം. ഇന്ത്യന്‍ താരങ്ങള്‍ മാച്ച് വിന്നര്‍മാരായി മാറിയപ്പോള്‍, കഴിഞ്ഞ സീണിനോടുബില്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ആരാധകര്‍ ആവശ്യപ്പെട്ടിരുന്ന ആന്ദ്രേ റസ്സലും സുനില്‍ നരെയ്‌നും വീണ്ടും ഫോമിലേക്കെത്തി.

2007ലെ ടി20 ലോകകപ്പ് ഫൈനിലും, 2011ലെ ഏകടിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന ഗംഭീറിന്റെ മാനേജിംഗ് കരിയറിലെ ഏറ്റവും തിളക്കമേറിയ നേട്ടമായി മാറുന്നു ഈ വിജയം. ഇന്ത്യന്‍ ടീം മുഖ്യ പരിശീക സ്ഥാനത്തേക്ക് ഗംഭീര്‍ താല്‍പര്യം കാണിച്ചാല്‍ എതിര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞേക്കില്ല.

PREV
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്