മുഹമ്മദ് വസീമിന്റെയും അലിഷാൻ ഷറഫുവിന്റെയും അർദ്ധസെഞ്ചുറികളുടെ പിൻബലത്തിൽ യുഎഇ നേടിയ 173 റൺസ്, ടിം സീഫെർട്ടിന്റെയും ഫിൻ അലന്റെയും വെടിക്കെട്ട് ബാറ്റിംഗിൽ 15.2 ഓവറിൽ ന്യൂസിലൻഡ് മറികടന്നു.
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് 10 വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം (45 പന്തില്‍ 66), മലയാളി താരം അലിഷാന്‍ ഷറഫു (47 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (42 പന്തില്‍ 89), ഫിന്‍ അലന്‍ (50 പന്തില്‍ 84) എന്നിവരാണ് ന്യൂസിലന്‍ഡിന് വിജയത്തിലേക്ക് നയിച്ചത്.
അലന്‍ അഞ്ച് വീതം സിക്‌സും ഫോറും നേടി. സീഫെര്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും 12 ഫോറുമുണ്ടായിരുന്നു. ന്യൂസിലന്‍ഡിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. നേരത്തെ, മോശം തുടക്കമായിരുന്നു യുഎഇയ്ക്ക. തുടക്കത്തില്‍ തന്നെ ആര്യന്‍ഷ് ശര്‍മയുടെ (8) വിക്കറ്റ് യുഎഇക്ക് നഷ്ടമായി. ജേക്കബ് ഡഫിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് വസീം - ഷഫറും സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാര്‍ ഇരുവരുടേയും ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. 15-ാം ഓവറില്‍ ഷറഫു പോയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
തുടര്‍ന്നെത്തിയ ഹര്‍ഷിത് കൗശല്‍ (2) നിരാശപ്പെടുത്തി. പിന്നീട് വസീം - മായങ്ക് കുമാര്‍ (21) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് സ്‌കോര്‍ 150 കടത്തി. മായങ്കിന് പുറമെ ഷൊയ്ബ് ഖാന്‍ (7), മുഹമ്മദ് അര്‍ഫാന്‍ (0) എന്നിവരും പുറത്തായി. വസീമിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. അഫ്ഗാനെതിരെ ആദ്യം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..
ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ ആലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷം, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.
യുഎഇ: ആര്യന്‍ഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മയങ്ക് കുമാര്‍, സോഹൈബ് ഖാന്‍, ഹര്‍ഷിത് കൗശിക്, മുഹമ്മദ് അര്‍ഫാന്‍, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ് ഖാന്‍.

