വാക് പോര് തുടരുന്നു; അഫ്രീദിയുടെ വായടപ്പിച്ച് ഗംഭീര്‍

By Web TeamFirst Published Apr 18, 2020, 6:53 PM IST
Highlights

സ്വന്തം പ്രായം പോലും ഓര്‍ക്കാത്ത ഒരാള്‍ എങ്ങനെയാണ് എന്റെ റെക്കോര്‍ഡുകള്‍ ഓര്‍ക്കുക എന്ന് ഗംഭീര്‍ ചോദിച്ചു. അഫ്രീദിയെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ദില്ലി: പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെയും ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെയും കളിക്കാന്‍ തനിക്കിഷ്ടമാണെന്ന് അഫ്രീദി ആത്മകഥയില്‍ പറഞ്ഞിരുന്നു. അതിനുള്ള കാരണമായി അഫ്രീദി പറഞ്ഞത്, ചീത്തപറഞ്ഞാലുള്ള ഇവരുവരുടെയും പ്രതികരണങ്ങളായിരുന്നു.

Also Read:'വിവരദോഷി, വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ കാട്ടുവോ'; ഗംഭീറിനെതിരെ ആഞ്ഞടിച്ച് അഫ്രീദി

ഗംഭീറിന് പെരുമാറ്റ വൈകല്യമാണെന്നും വ്യക്തിത്വതിമില്ലെന്നും അഫ്രീദി പുസ്തകത്തില്‍ ആരോപിച്ചിരുന്നു. വലിയ റെക്കോര്‍ഡുകളൊന്നുമില്ലെങ്കിലും ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ മകനെപ്പോലെയാണ് ഗംഭീറിന്റെ ഗ്രൗണ്ടിലെ പെരുമാറ്റമെന്നും അഫ്രീദി പുസ്തകത്തില്‍ വ്യത്മാക്കിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് നേരത്തെ ഇറങ്ങിയ അഫ്രീദിയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് പ്രതികരണവുമായി ഗംഭീര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.

Also Read:'ഗംഭീറുമായുള്ള തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഫ്രീദി

സ്വന്തം പ്രായം പോലും ഓര്‍ക്കാത്ത ഒരാള്‍ എങ്ങനെയാണ് എന്റെ റെക്കോര്‍ഡുകള്‍ ഓര്‍ക്കുക എന്ന് ഗംഭീര്‍ ചോദിച്ചു. അഫ്രീദിയെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. 2007ല്‍ പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഞാന്‍ 54 പന്തില്‍ 75 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി. അഫ്രീദിയോ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി. ഏറ്റവും പ്രധാനം ഞങ്ങള്‍ ആ ലോകകപ്പ് നേടി എന്നതാണ്. അതെ, നുണയന്‍മാര്‍ക്കും ചതിയന്‍മാര്‍ക്കും അവസരവാദികള്‍ക്കുമെതിരെ ഞാന്‍ മോശമായി പെരുമറാറുണ്ട്-ഗംഭീര്‍ കുറിച്ചു.

Someone who doesn’t remember his age how will he remember my records!OK let me remind u one: 2007 T20 WC final, Ind Vs Pak Gambhir 75 off 54 balls Vs Afridi 0 off 1 ball. Most imp: We won the Cup. And yes, I’ve attitude towards liars, traitors & opportunists.

— Gautam Gambhir (@GautamGambhir)

2007ലെ പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അഫ്രീദിയും ഗംഭീറും ഗ്രൗണ്ടില്‍ പരസ്പരം വാക്കുകള്‍കൊണ്ട് കോര്‍ത്തിരുന്നു. റണ്ണിനായി ഓടുമ്പോള്‍ ദേഹത്ത് തട്ടിയതിനാണ് ഗംഭീര്‍ അഫ്രീദിയോട് ചൂടായത്. അതിനുശേഷം ഇരുവരും പലതവണ സമൂഹമാധ്യമങ്ങളിലൂടെയും കൊമ്പു കോര്‍ത്തിരുന്നു.

click me!