'അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാനായത് ബഹുമതിയാണ്'; അജിത് അഗാര്‍ക്കര്‍ക്ക് യാത്രയയപ്പുമായി ഗൗതം ഗംഭീര്‍

Published : Oct 07, 2026, 01:27 PM IST
BCCI Chief Selector Ajit Agarkar's Contract Extension Request

Synopsis

ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും അജിത് അഗാർക്കർ പടിയിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന് യാത്രയയപ്പുമായി ഗൗതം ഗംഭീർ. അഗാർക്കറുടെ കാലഘട്ടത്തിൽ ഇന്ത്യ നേടിയ മൂന്ന് ഐസിസി കിരീടങ്ങൾ അദ്ദേഹത്തിന്റെ ധീരമായ തീരുമാനങ്ങളുടെ തെളിവാണെന്ന് ഗംഭീർ പറഞ്ഞു.

ദില്ലി: ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തുനിന്നും അജിത് അഗാര്‍ക്കര്‍ പടിയിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന് യാത്രയയപ്പുമായി ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. അഗാര്‍ക്കറുടെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ പുതിയ സെലക്ടറെ കണ്ടെത്താനുള്ള അപേക്ഷകള്‍ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. അഗാര്‍ക്കറുടെ കാലഘട്ടത്തില്‍ ഇന്ത്യ നേടിയ മൂന്ന് ഐ.സി.സി കിരീടങ്ങള്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ധീരമായ തീരുമാനങ്ങളുടെയും തെളിവാണെന്ന് ഗംഭീര്‍ എക്‌സില്‍ കുറിച്ചു.

2023 ജൂലൈയില്‍ ചീഫ് സെലക്ടറായി ചുമതലയേറ്റ അഗാര്‍ക്കറുടെ കീഴില്‍ ഇന്ത്യന്‍ ടീം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. 2024ലെ ടി20 ലോകകപ്പ്, 2025-ലെ ചാമ്പ്യന്‍സ് ട്രോഫി, 2026-ലെ ടി20 ലോകകപ്പ് എന്നിവയുള്‍പ്പെടെ മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഒഴിവാക്കിയതും, 2026 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിനെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതും അടക്കം പല ധീരമായ തീരുമാനങ്ങളും അഗാര്‍ക്കറുടെ കാലഘട്ടത്തില്‍ എടുത്തിരുന്നു.

ഗംഭീറിന്റെ കുറിപ്പ് ഇങ്ങനെ... ''പ്രിയ അജിത് ഭായ്, അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാനായത് വലിയൊരു ബഹുമതിയാണ്. മൂന്ന് ഐസിസി ട്രോഫികള്‍ ടീമിനെ മുന്നില്‍ കണ്ടുള്ള ധീരമായ തീരുമാനങ്ങളുടെ തെളിവാണ്. ചരിത്രം താങ്കളോട് കൂടുതല്‍ നീതി പുലര്‍ത്തും. എല്ലാത്തിനും നന്ദി, ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നു.'' എന്ന് ഗംഭീര്‍ കുറിച്ചു.

അഗാര്‍ക്കറുടെ പടിയിറക്കത്തിന് തൊട്ടുപിന്നാലെ, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ കുമാറിനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പുതിയ സെലക്ടറെ നിയമിക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചുകഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഭുവനേശ്വര്‍ കുമാര്‍ ഏകദിന ടീമില്‍ തിരിച്ചെത്തും'; പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍
സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും തമ്മില്‍ അഭിപ്രായവ്യത്യാസം; താരങ്ങള്‍ തമ്മില്‍ പരസ്പര ഐക്യമില്ലെന്ന് റിപ്പോര്‍ട്ട്