വിദേശ പരമ്പരകളില്‍ ദയനീയമാണ് അവരുടെ പ്രകടനം, എന്നിട്ടും ഒന്നാം റാങ്ക്; ഐസിസിയെ കളിയാക്കി ഗംഭീര്‍

Published : May 11, 2020, 08:00 PM IST
വിദേശ പരമ്പരകളില്‍ ദയനീയമാണ് അവരുടെ പ്രകടനം, എന്നിട്ടും ഒന്നാം റാങ്ക്; ഐസിസിയെ കളിയാക്കി ഗംഭീര്‍

Synopsis

ഐസിസിയുടെ പോയന്റ്, റാങ്കിംഗ് സമ്പ്രദായങ്ങളെല്ലാം ശുദ്ധ മണ്ടത്തരങ്ങളാണ്. അല്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കാര്യം തന്നെ എടുക്കു, നാട്ടിലെ വിജയത്തിനും വിദേശത്തെ വിജയതതിനും ഒരേ പോയന്റ് ആരെങ്കിലും നല്‍കുമോ..

ദില്ലി: ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വിദേശ പരമ്പരകളില്‍ ദയനീയ പ്രകടനം നടത്തുന്ന ഓസ്ട്രേലിയ എങ്ങനെ ഒന്നാം റാങ്കിലെത്തിയെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്തുകൊണ്ട് ഗംഭീര്‍ ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ഓസ്ട്രേലിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയതെന്ന കാര്യത്തില്‍ എനിക്ക് കാര്യമായ സംശയങ്ങളുണ്ട്. വിദേശ പരമ്പരകളെടുത്തു നോക്കു, പരമദയനീയമാണ് അവരുടെ പ്രകടനം. പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍. അതേസമയം, ഇന്ത്യയോ, ഓസ്ട്രേലിയയില്‍ പരമ്പര ജയിച്ചു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര നേടിയില്ലെങ്കിലും ടെസ്റ്റുകള്‍ ജയിച്ചു. വേറെ എത്ര ടീമുകള്‍ക്കുണ്ട് ഇത്രയും ആധിപത്യം. എന്നിട്ടും ഇന്ത്യ എങ്ങനെ മൂന്നാം സ്ഥാനത്തായി.

Also Read: ആര്‍ പി സിംഗിന് വേണ്ടി ധോണിയും പഠാന് വേണ്ടി സെലക്റ്റര്‍മാരും; വിവാദ ടീം സെലക്ഷനെ കുറിച്ച് താരം പ്രതികരിക്കുന്ന

ഐസിസിയുടെ പോയന്റ്, റാങ്കിംഗ് സമ്പ്രദായങ്ങളെല്ലാം ശുദ്ധ മണ്ടത്തരങ്ങളാണ്. അല്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കാര്യം തന്നെ എടുക്കു, നാട്ടിലെ വിജയത്തിനും വിദേശത്തെ വിജയതതിനും ഒരേ പോയന്റ് ആരെങ്കിലും നല്‍കുമോ, മണ്ടത്തരമെന്നല്ലാതെ മറ്റെന്താണ് അതിനെ വിശേഷിപ്പിക്കുകയെന്നും ഗംഭീര്‍ ചോദിച്ചു.

2016 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി 42 മാസം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിരുന്നു ഇന്ത്യ. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയെത്തുടര്‍ന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണത്. 2016-2017 സീസണുകളില്‍ നേടിയ വിജയങ്ങള്‍ റാങ്കിംഗ് പോയന്റുകള്‍ക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയപ്പോഴാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ഓസ്ട്രേലി. ഒന്നാമതായപ്പോള്‍ ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.

Also Read: നീയെന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്; ധോണിയുടെ കലിപ്പൻ വാക്കുകൾ മുന്നിൽ അന്നെനിക്ക് ഉത്തരമുണ്ടായിരുന്നില്ല: ഷമി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഗ് ബാഷില്‍ 'ടെസ്റ്റ്' കളിച്ച് കിംഗ് ബാബർ മടങ്ങുന്നു; വിടപറയുന്നത് നാണക്കേടിന്‍റെ റെക്കോർഡുമായി, ആരാധകർക്ക് നിരാശ
അര്‍ജ്ജുന്‍ ആസാദിനും മനന്‍ വോറക്കും സെഞ്ചുറി, കേരളത്തെ പഞ്ഞിക്കിട്ട് ചണ്ഡീഗഡ്, രഞ്ജി ട്രോഫിയില്‍ കൂറ്റന്‍ ലീഡിലേക്ക്