ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി

Published : Jun 13, 2025, 02:45 PM IST
India head coach Gautam Gambhir with staff (Photo: @BCCI/X)

Synopsis

രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍ അശ്വിനും വിരമിച്ചതിനാല്‍ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന്‍റെ ഉത്തവാദിത്തം മുഴുന്‍ ഗംഭീറിന്‍റെ ചുമലിലായിരുന്നു.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് ഗംഭീര്‍ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനായി പോയത്.

കഴിഞ്ഞ ദിവസം ഹൃദയാഘാതം അനുഭവപ്പെട്ട ഗംഭീറിന്‍റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗംഭീറിന്‍റെ അമ്മ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്. ജൂണ്‍ 20ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല.

അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍ അശ്വിനും വിരമിച്ചതിനാല്‍ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന്‍റെ ഉത്തവാദിത്തം മുഴുന്‍ ഗംഭീറിന്‍റെ ചുമലിലായിരുന്നു. ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീമിന്‍റെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം ഇന്ന് ഇന്ത്യ എ ടീമുമായി ചതുര്‍ദിന പരിശീലന മത്സരം കളിക്കാനിരിക്കെയാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ട ഗ്രൗണ്ടില്‍ നടന്ന ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷന് നേതൃത്വം കൊടുത്തത് ഗംഭീറായിരുന്നു. രോഹിത് ശര്‍മ വിരമിച്ചതോടെ ശുഭ്മാൻ ഗില്ലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത്, കോലി, അശ്വിന്‍ എന്നിവരുടെ അഭാവത്തില്‍ കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍.

ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദ്ദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയാൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ,റുതുരാജ് ഗെയ്‌ക്‌വാദ്,സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ,ഹർഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

ഇന്ത്യ: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ),യശസ്വി ജയ്‌സ്വാൾ,കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ ഷി ഗ്ടൺ ബുക്‌റം, വാഷിംഗ്‌ടൺ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എന്നെ വെറുക്കരുത്'; ബ്രെറ്റ് ലീ പറയുന്നു, ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കല്ല; ജേതാക്കളെ പ്രവചിച്ച് ഓസീസ് ഇതിഹാസം
സഞ്ജു ഇല്ല, 916 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് പുതിയ ഓപ്പണര്‍; അമേരിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവന്‍