
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധാകര്‍. നാളെ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ 15 അംഗ ടീമിലെത്തുമെന്ന ആകാംക്ഷക്ക് അവസാനമാകുമെകിലും അതിന് മുമ്പെ തന്‍റെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. രണ്ട് അപ്രതീക്ഷിത താരങ്ങളാണ് ഗംഭീറിന്‍റെ ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഏഷ്യാ കപ്പിനിടെ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയിലാണം ഗംഭീര്‍ തന്‍റെ ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും എത്തുന്ന ടീമില്‍ വണ്‍ ഡൗണായി വിരാട് കോലിയാണുള്ളത്. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഗംഭീറിന്‍റെ ടീമില്‍ ഇടം നേടിയതെന്ന പ്രത്യകതയുമുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും തന്നെയാണ് ഗംഭീറിന്‍റെ ടീമിലുള്ളത്.
സൂര്യകുമാര്‍ യാദവ് പുറത്ത്; പകരം യുവതാരം; ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫർ
ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഗംഭീറിന്‍റെ ടീമിലുള്ളത്. പേസ് ഓള്‍ റൗണ്ടറായ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്‍ ഓള്‍ റൗണ്ടറായ വാഷിംഗ്‌ടണ്‍ സുന്ദറാണ് ഗംഭീറിന്‍റെ ടീമിലുള്ളത്. പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഗംഭീറിന്‍റെ ടീമില്‍ ഇടം നേടിയത്. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഗംഭീറിന്‍റെ ടീമിലുണ്ട്.
ഏകദിന ലോകകപ്പിനായി ഗൗതം ഗംഭീര്‍ തെരഞ്ഞെടുത്ത 15 അംഗ ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര , മുഹമ്മദ് ഷമി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക