യുവിയെ ഏക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററെന്ന് പ്രശംസിച്ച് ഗംഭീര്‍; അസൂയയെന്ന് ആരാധകര്‍

Published : Dec 13, 2022, 06:18 PM ISTUpdated : Dec 13, 2022, 06:19 PM IST
 യുവിയെ ഏക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററെന്ന് പ്രശംസിച്ച് ഗംഭീര്‍; അസൂയയെന്ന് ആരാധകര്‍

Synopsis

യുവി ഇന്ത്യ കണ്ട മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരിലൊരാളാണെങ്കിലും എക്കാലത്തെയും മികച്ചവനാണെന്ന് ഗംഭീര്‍ വിശേഷിപ്പിച്ചത് വിരാട് കോലിയോടും എം എസ് ധോണിയോടുള്ള അസൂയ കൊണ്ടാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

മുംബൈ: യുവരാജ് സിംഗിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന്  പുലിവാല്‍ പിടിച്ച് ഗൗതം ഗംഭീര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായിരുന്ന യുവിയെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്ന് ഗംഭീര്‍ വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും എം എസ് ധോണിയെയും സൗരവ് ഗാംഗുലിയെയും വീരേന്ദര്‍ സെവാഗിനെയും വിരാട് കോലിയെയും എല്ലാം മറികടന്നാണ് യുവിയെ ഗംഭീര്‍ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാക്കിയത്.

യുവി ഇന്ത്യ കണ്ട മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരിലൊരാളാണെങ്കിലും എക്കാലത്തെയും മികച്ചവനാണെന്ന് ഗംഭീര്‍ വിശേഷിപ്പിച്ചത് വിരാട് കോലിയോടും എം എസ് ധോണിയോടുള്ള അസൂയ കൊണ്ടാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. വിരാട് കോലിയെപ്പോലെ എക്കാലത്തെും മികച്ചൊരു വൈറ്റ് ബോള്‍ ക്രിക്കറ്ററെ മറികടന്ന് യുവിയെ ഇങ്ങനെ വിശേഷിപ്പിക്കണമെങ്കില്‍ കുറച്ച് അസൂയയൊന്നും പോരെന്നാണ് ആരാധകര്‍ പറയുന്നത്.

സച്ചിന്‍ നേടിയ 18426 റണ്‍സും 154 വിക്കറ്റുമെല്ലാം മറന്നേക്കു എന്നാണ് ഗംഭീറിന്‍റെ ട്വീറ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്. ഗംഭീറിന് ധോണിയോടും കോലിയോടുമെല്ലാം എന്താണിത്ര അസൂയയയെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ആരാധകരുടെ പ്രതികരണങ്ങിളൂടെ. 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി അരങ്ങേറിയ യുവരാജ് സിംഗ് 2011ലെ ഏകദിന ലോകകപ്പും 2007ലെ ടി20 ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ധരംശാലയില്‍ ഗില്ലിനെ ഡ്രോപ്പ് ചെയ്യുമോ, സൂര്യക്കും നിർണായകം; ഗംഭീറിന് മുന്നിലെ വെല്ലുവിളികള്‍
വൈഭവ് സൂര്യവന്‍ഷിയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ താരം