തര്‍ക്കമില്ല, മനോഹരമായ ഇന്നിങ്‌സ്; കോലിയെ പുകഴ്ത്തി ഗവാസ്‌ക്കറും മഞ്ജരേക്കറും

By Web TeamFirst Published Feb 15, 2021, 3:04 PM IST
Highlights

തീര്‍ത്തും ദുഷ്‌കരമായ പിച്ചില്‍ മറ്റു ബാറ്റ്‌സമാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ പിഴവുകളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. 149 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 62 റണ്‍സാണ് കോലി നേടിയത്.
 

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒന്നാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ കണ്ടത്. തീര്‍ത്തും ദുഷ്‌കരമായ പിച്ചില്‍ മറ്റു ബാറ്റ്‌സമാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ പിഴവുകളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. 149 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 62 റണ്‍സാണ് കോലി നേടിയത്. ഇതോടെ താരത്തെ നല്ല വാക്കുകള്‍കൊണ്ട് മൂടിയിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും.

കോലിയുടെ ആത്മവിവിശ്വസത്തെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിക്കുന്നത്. '' പോസിറ്റീവായി വിരാട് കോലി കളിച്ചത്. ടീമിന് ഒരുതാരത്തില്‍ പൂര്‍ണ വിശ്വാസമുണ്ടാകുമ്പോള്‍ ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍ എത്രയൊന്നും പോലും നോക്കാതെ പോസിറ്റീവായി ബാറ്റ് ചെയ്യാന്‍ കഴിയണം. കോലി അതുതന്നെയാണ് ചെയ്തത്. കോലിയുടെ ആത്മവിശ്വാസം നോക്കൂ. മറ്റ് ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ട പിച്ചില്‍ എത്രത്തോളം അനായാസമായിട്ടാണ് അദ്ദേഹം റണ്‍സ് കണ്ടെത്തുന്നത്. കൈക്കുഴയും അദ്ദേഹം നന്നായി ഉപയോഗിക്കുന്നു.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള താരമാണ് കോലിയെന്നായിരുന്നു മഞ്ജരേക്കറുടെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാണ് കോലി. ഒരു പക്കാ ക്ലാസിക്കല്‍ ബാറ്റ്‌സ്മാന്‍. ഫ്രണ്ട്ഫുട്ടില്‍ കോലി മുന്നോട്ട് ആയുമ്പോള്‍ ബാക്ക് ഫൂട്ട് ക്രീസില്‍ തന്നെയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള പല താരങ്ങളും അങ്ങനെയല്ല. എന്നാല്‍ പന്ത് ഷോര്‍ട്ട് പിച്ചാവുമ്പോല്‍ അദ്ദേഹം ബാക്ക് ഫൂട്ടില്‍ ഉറച്ച് നില്‍ക്കും. കാണുന്നത് തന്നെ മനോഹരമാണ്.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

മൂന്നാംദിനം ബാറ്റിങ് തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 242 എന്ന നിലയിലാണ്. കോലിക്കൊപ്പം ആര്‍ അശ്വിനും (ഇതുവരെ പുറത്താവാതെ 82) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യക്ക് 437 ലീഡാണ് ഇപ്പോഴുള്ളത്.

click me!