ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. 

ദില്ലി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അഭിഷേക് ശര്‍മയുടെ അഭാവത്തിലാണ് സഞ്ജു ഓപ്പണറുടെ റോളില്‍ തിരിച്ചെത്തുന്നത്. മത്സരത്തില്‍ ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജസ്പ്രിത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. അതേസമയം, പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ കാത്തിരിക്കണം. ഇന്ത്യയും നമീബിയയും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നത് ഒരിക്കല്‍ മാത്രം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് നമീബിയയെ തകര്‍ത്തു. ഇരൂ ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യ: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

നമീബിയ: ലോറന്‍ സ്റ്റീന്‍കാംപ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ്(സി), ജെജെ സ്മിറ്റ്, മലാന്‍ ക്രൂഗര്‍, സെയ്ന്‍ ഗ്രീന്‍(ഡബ്ല്യു), റൂബന്‍ ട്രമ്പല്‍മാന്‍, ബെര്‍ണാഡ് ഷോള്‍ട്‌സ്, ബെന്‍ ഷികോംഗോ, മാക്‌സ് ഹിംഗോ.

YouTube video player