
മുംബൈ: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ധോണിയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവാസ്‌കര്‍. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
ഇത്രയും കാലം ഒരു താരത്തിന് ടീമില്‍ നിന്ന് പുറത്ത് നില്‍ക്കാന്‍ സാധിക്കുമോയെന്നാണ് ഗവാസ്‌കര്‍ വിമര്‍ശനമുന്നയിച്ചത്. ഗവാസ്‌കര്‍ തുടര്‍ന്നു... ''ധോണിയുടെ കായികക്ഷമതയെ കുറിച്ച് എനിക്കൊന്നുമറിയില്ല. എന്നാന്‍ ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും കാലം ദേശീയ ടീമില്‍ നിന്ന് പുറത്തുനില്‍ക്കാനാവുക..? എന്തുകൊണ്ട് ടീമില്‍ നിന്ന നീണ്ട അവധിയെടുത്തുവെന്നുള്ള കാര്യത്തിന് ധോണി തന്നെ ഉത്തരം പറയണം.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.
ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ കഴിഞ്ഞ ദിവസം രവി ശാസ്ത്രി പുതിയ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ധോണി ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കുമെന്നാണ് ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!