സഞ്ജുവും ബുംറയുമല്ല, ഇംഗ്ലണ്ടിനെതിരായ സെമിയിലെ യഥാര്‍ത്ഥ മാന്‍ ഓഫ് ദി മാച്ചിനെ തെരഞ്ഞെടുത്ത് അശ്വിൻ

Published : Mar 06, 2026, 03:44 PM IST
Team India

Synopsis

മത്സരത്തിനൊടുവില്‍ സഞ്ജുവിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. താനല്ല യഥാര്‍ത്ഥത്തില്‍ ബുംറയാണ് ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് മത്സരശേഷം പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞിരുന്നു.

അഹമ്മദാബാദ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, മത്സരത്തിലെ യഥാർത്ഥ ഹീറോയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച സഞ്ജു സാംസണെയോ നിർണായക ഓവറുകൾ എറിഞ്ഞ ജസ്പ്രീത് ബുംറയെയോ അല്ല അശ്വിൻ തിരഞ്ഞെടുത്തത്. മറിച്ച്, ഫീൽഡിംഗിലും ബൗളിംഗിലും മിന്നും പ്രകടനം നടത്തിയ അക്ഷർ പട്ടേലാണ് അശ്വിന്‍റെ കണ്ണിലെ 'മാൻ ഓഫ് ദി മാച്ച്'.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 253/7 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 42 പന്തിൽ 89 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണായിരുന്നു ബാറ്റിംഗിലെ കരുത്ത്. 8 ഫോറുകളും 7 സിക്സറുകളും അടക്കം 211.9 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 246 റൺസ് വരെ എത്തിയെങ്കിലും ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ഇന്ത്യയെ തുണച്ചു. നാല് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറ, 18-ാം ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. മത്സരത്തിനൊടുവില്‍ സഞ്ജുവിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. താനല്ല യഥാര്‍ത്ഥത്തില്‍ ബുംറയാണ് ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് മത്സരശേഷം പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞിരുന്നു.

എന്നാല്‍ തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' സംസാരിക്കവെയാണ് അശ്വിൻ അക്സർ പട്ടേലിനെ യഥാര്‍ത്ഥ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തത്. അക്ഷറിന്‍റെ ക്യാച്ചുകൾ അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. വിൽ ജാക്‌സിനെ പുറത്താക്കിയ ആ ക്യാച്ചിന് മാത്രം അക്ഷറിന് മാൻ ഓഫ് ദി മാച്ച് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ജാക്‌സ് ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ മത്സരം നേരത്തെ തീരുമായിരുന്നു. സഞ്ജുവിനോ ബുംറയ്ക്കോ ലഭിച്ച പുരസ്കാരം വാങ്ങി അക്ഷറിന് നൽകാനാണ് ഞാൻ സൂര്യയോടോ ഗംഭീറിനോടോ നിർദ്ദേശിക്കുകയെന്നും അശ്വിൻ പറഞ്ഞു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പുറത്താക്കിയ ക്യാച്ചും മത്സരത്തിൽ നിർണായകമായിരുന്നു. കൂടാതെ 5 പന്തിൽ 17 റൺസെടുത്ത് അപകടകാരിയായി മാറിയ ടോം ബാന്‍റണെ പുറത്താക്കിയതും അക്ഷറായിരുന്നു.

മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെയാണ് നേരിടുക. കിവീസിനെ തോല്‍പിച്ച് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം നേടുമെന്ന് അശ്വിൻ പറഞ്ഞു. 2007-ലും 2024-ലുമാണ് ഇന്ത്യ ഇതിന് മുൻപ് കിരീടം ചൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: സഞ്ജുവിന്റെ റെക്കോർഡ് അടി; വീണത് രോഹിത്, കോലിക്ക് ഒപ്പവുമെത്തി
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ കയ്യിലൊതുക്കിയവൻ, ഇതാണ് ക്യാച്ച്! അക്സർ ബ്രില്യൻസ്