
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ടോസിലെ ഭാഗ്യം കൈവിട്ടതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ട്രോളി ആരാധകര്‍. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ടോസ് നിര്‍ണായകമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണയും ടോസിലെ ഭാഗ്യം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനൊപ്പമായിരുന്നു.
ആദ്യ ടെസ്റ്റിലും കോലിയെ ടോസിലെ ഭാഗ്യം കൈവിട്ടിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലടക്കം ഈവര്‍ഷം നടന്ന ഏഴ് ടെസ്റ്റുകളില്‍ ആറിലും കോലി ടോസില്‍ തോറ്റു. ഇതോടെയാണ് ഏറ്റവും കൂടുതല്‍ ടോസ് തോറ്റ നായകനുള്ള പുരസ്കാരം കോലിക്ക് സമ്മാനിക്കണമെന്ന നിര്‍ദേശവുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തിയത്.
നിര്‍ണായക മത്സരങ്ങളില്‍ ടോസ് കൈവിടുന്ന കോലി,
2017ല്‍ ടെസ്റ്റിന് പുറമെ ഇന്ത്യയുടെ ഏകദിന ടി20 ടീമുകളുടെയും നായകനായശേഷം നിര്‍ണായക മത്സരങ്ങളില്‍ ടോസിലെ ഭാഗ്യം കോലിയെ തുണക്കാറില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാത്രമാണ് ഇതിനൊരു അപവാദം. അന്ന് പക്ഷെ ടോസ് ജയിച്ച കോലി പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയും പാക്കിസ്ഥാന്‍ വമ്പന്‍ സ്കോര്‍ നേടി ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്തിരുന്നു.
2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലില്‍ കോലിയെ ടോസിലെ ഭാഗ്യം കൈവിട്ടു. ഈ വര്‍ഷം നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കെയ്ന്‍ വില്യംസണ് മുന്നില്‍ കോലിക്ക് ടോസ് നഷ്ടമായി. ഇതുവരെ 63 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കോലിക്ക് 27 മത്സരങ്ങളിലാണ് ടോസ് നേടാനായത്.
ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ 40 എണ്ണത്തിലും ടി20യില്‍ 45 എണ്ണത്തില്‍ 18ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം അനുഗ്രഹിച്ചത്. നൂറില്‍ കൂടുതല്‍ മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ടോസ് ഏറ്റവും കൂടുതല്‍ നഷ്ടമായ താരവും കോലിയാണ്. ആകെ 203 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലിക്ക് 85 എണ്ണത്തിലെ ടോസ് നേടാനായുള്ളു. 118 എണ്ണത്തില്‍ ടോസ് നഷ്ടമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!